ന്യൂഡൽഹി: ഗംഭീര ഫീച്ചറുകളും കൂടെ ഒരു പൊടിക്ക് സർപ്രൈസും വെച്ചാണ് പുതിയ 2022 വേർഷൻ ബലേനോ എത്തുന്നത്. ലോഞ്ചിങ്ങിനി ഇനിയും ഒരു ദിവസം ബാക്കിയുണ്ടെങ്കിലും വാഹനത്തിൻറെ ഫീച്ചർ ഇതിനോടകം ചർച്ച ചെയ്യപ്പെട്ട് കഴിഞ്ഞു.മുൻ വശത്ത് മാറ്റം വരുത്തിയ പുത്തൻ ബമ്പറുകളും സ്റ്റൈലിഷ് ഹെഡ് ലാമ്പുകളുമാണ് കാറിൻറെ ലുക്കിലെ പ്രധാന ഘടകങ്ങൾ. മുൻ വശത്തെ ഗ്രില്ലിനും അൽപ്പം വ്യത്യാസമുണ്ട്. മുൻ മോഡലുകളിൽ നിന്നും മാറി വിശാലമായാണ് ഫ്രണ്ട്.
1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ 88 ബിഎച്ച്പി, 113 എൻഎം ടോർക്കുമായിരിക്കും വണ്ടിക്ക് ലഭിക്കുക. ആറ് ഗിയർ സ്പീഡിൽ മാനുവൽ വേർഷനും ഒാട്ടോമാറ്റിക് വേർഷനും ലഭ്യമാണ്. സിഗ്മ,ഡെൽറ്റ, സെറ്റ,ആൽഫ വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. സുരക്ഷാ മാറ്റങ്ങളുടെ ഭാഗമായി 1410 കിലോയിലേക്ക് വാഹനത്തിൻറെ ഭാരം മാരുതി ഉയർത്തിയിട്ടുണ്ട്.
ഇത്രയും ടെക് ഫീച്ചറുകൾ
ഹെഡ് അപ് ഡിസ്പ്ലെ, അലക്സ കണക്ട്, സറൗണ്ട് വ്യൂ, ആറ് എയർ ബാഗുകൾ, എബിഎസ് ബ്രേക്ക് സിസ്റ്റം, റിവേഴ്സ് സെൻസറുകൾ, തുടങ്ങി നിരവധി ഫീച്ചറുകൾ വേറെയും വാഹനത്തിൽ മാരുതി അവതരിപ്പിക്കുന്നുണ്ട്. 6.15 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ് വാഹനത്തിൻറെ എക്സ്ഷോറൂം വില.ഇതേ വിലയിൽ നോക്കിയാൽ ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് ഐ20 എന്നിവയാണ് കിട പിടിക്കുന്ന മറ്റ് മോഡലുകൾ. എങ്കിലും ബലേനോ തന്നെയാണ് ഒരുപിടി മുന്നിൽ എന്ന് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...