INDIA Alliance Crisis: ഇന്ത്യ സഖ്യത്തിൽ പ്രതിസന്ധി? മമതയ്ക്ക് പിന്നാലെ കോൺഗ്രസിനോട് അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവും

INDIA Alliance Crisis:  ഉത്തര്‍ പ്രദേശില്‍ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഉദ്ദേശിച്ച പോലയല്ല നീങ്ങുന്നത്‌ എന്നാണ് സൂചനകള്‍. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 03:59 PM IST
  • ഇന്ത്യ സഖ്യത്തിന്‍റെ നിര്‍ണ്ണായക ശക്തികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രമേണ അകന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്
INDIA Alliance Crisis: ഇന്ത്യ സഖ്യത്തിൽ പ്രതിസന്ധി? മമതയ്ക്ക് പിന്നാലെ കോൺഗ്രസിനോട് അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവും

INDIA Alliance Crisis: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഖ്യം വിട്ട് ബിജെപി യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ ഇന്ത്യ സഖ്യത്തിന്‍റെ മരണമണി മുഴങ്ങിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. 

Also Read: Akhilesh Yadav: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ നിര്‍ണ്ണായക നീക്കം, ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
 
രാഷ്ട്രീയ നിരീക്ഷകരുടെ ഈ വിലയിരുത്തലുകള്‍ ശരിവയ്ക്കും വിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യം പിരിഞ്ഞ് ഭാരതീയ ജനതാ പാർട്ടിയുമായി വീണ്ടും ചേർന്നു, ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബംഗാളില്‍  മമത ബാനർജിയും പഞ്ചാബില്‍ ഭഗവന്ത് മാനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൂടാതെ, ഇന്ത്യ സഖ്യത്തിന്‍റെ നിര്‍ണ്ണായക ശക്തികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രമേണ അകന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 

Also Read:  Weekly Horoscope February 4 - 10:  ഈ രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടം, ഇവര്‍ ആരോഗ്യം ശ്രദ്ധിക്കുക, ഈ ആഴ്ചയിലെ രാശിഫലം
 
എന്നാല്‍, ഇന്ത്യ സഖ്യത്തിന് ഒരു ശുഭ സൂചന എന്നവണ്ണം ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രാഷ്ട്രീയ ലോക് ദളും തമ്മില്‍ സഖ്യം തുടരുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ 11 സീറ്റുകളില്‍ കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 7 സീറ്റുകളില്‍ രാഷ്ട്രീയ ലോക് ദള്‍  (RLD) മത്സരിക്കുമ്പോള്‍ ബാക്കി സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനെ നേരിടും. സമാജ് വാദി പാര്‍ട്ടി ഇതിനോടകം 16 പേരുടെ പേരുകള്‍ ഉള്‍പ്പെട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയും  പ്രഖ്യാപിച്ച് കഴിഞ്ഞു. 

ഉത്തര്‍ പ്രദേശില്‍ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഉദ്ദേശിച്ച പോലയല്ല നീങ്ങുന്നത്‌ എന്നാണ് സൂചനകള്‍. 

കോണ്‍ഗ്രസിന്‍റെ നീക്കങ്ങളില്‍ അഖിലേഷ് യാദവും അതൃപ്തി പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുലിനൊപ്പം ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തന്നെ ക്ഷണിച്ചില്ലെങ്കിൽ എങ്ങനെ ചേരുമെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ മറു ചോദ്യം.  

കോണ്‍ഗ്രസ്‌ പാര്‍ട്ടി ചില സുപ്രധാന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങളെ ക്ഷണിച്ചിട്ടില്ല എന്ന് പാര്‍ട്ടിയോടുള്ള തന്‍റെ നിരാശ  ഉയർത്തിക്കാട്ടി അഖിലേഷ് യാദവ് പറഞ്ഞു. ഈ പ്രസ്താവന അഖിലേഷ് യാദവിന്‍റെ അതൃപ്തി പ്രതിഫലിപ്പിക്കുക മാത്രമല്ല, ഇന്ത്യൻ സഖ്യത്തിനുള്ളിലെ അന്തർലീനമായ സംഘർഷങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.  

അടുത്തിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 സീറ്റുകൾ പോലും നേടുമോ എന്ന് കണ്ടറിയണം എന്നായിരുന്നു മമതയുടെ പരിഹാസം. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വട്ടമേശയ്ക്ക് ചുറ്റും ഇരുന്നവര്‍ ഇന്ന് ഓരോരോ കോണുകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യം ഇല്ലാതാവുമോ എന്നാണ് ഇപ്പോള്‍ ചോദ്യം... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News