Air pollution | വായുമലിനീകരണം രൂക്ഷമായി തുടരുന്നു; ട്രക്കുകളുടെ പ്രവേശന നിരോധനം നീട്ടി ഡൽഹി സർക്കാർ

കെട്ടിട നിർമ്മാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 07:28 PM IST
  • പ്രവേശന നിരോധനം ഡിസംബർ ഏഴ് വരെയാണ് നീട്ടിയത്
  • കെട്ടിട നിർമ്മാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും
  • സിഎൻജി ട്രക്കുകൾക്കോ ​​ഇ-ട്രക്കുകൾക്കോ ​​അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല
  • രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു
Air pollution | വായുമലിനീകരണം രൂക്ഷമായി തുടരുന്നു; ട്രക്കുകളുടെ പ്രവേശന നിരോധനം നീട്ടി ഡൽഹി സർക്കാർ

ന്യൂഡൽഹി: ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഡൽഹി. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചത്. പ്രവേശന നിരോധനം ഡിസംബർ ഏഴ് വരെയാണ് നീട്ടിയത്. കെട്ടിട നിർമ്മാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും.

സിഎൻജി ട്രക്കുകൾക്കോ ​​ഇ-ട്രക്കുകൾക്കോ ​​അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല. നഗരത്തിൽ മഴ പെയ്തില്ലെങ്കിൽ വായു ഗുണനിലവാരം “വളരെ മോശം” വിഭാഗത്തിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. എന്നാൽ ഡൽഹിയിൽ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ALSO READ: Delhi’s air quality | ഡൽഹിയിലെ വായു ​ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേക്ക് താഴ്ന്നു

രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വൈക്കോൽ കത്തിക്കുന്നത് തടയുന്നതാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോൽ സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ കർഷകർക്ക് ഈ ഉപകരണങ്ങളൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.

ALSO READ: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി

വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്നും വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്നും കോടതി ഓർമ്മിപ്പിച്ചു. കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമല്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ മോശമായ റിപ്പോർട് നൽകുന്നു എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സർക്കാർ ജീവനക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. കാർപൂൾ സംവിധാനം ആലോചിക്കണമെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News