Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ

Tel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 10:24 PM IST
  • ന്യൂഡൽഹിക്കും ഇസ്രേയിൽ ന​ഗരമായ ടെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്
  • അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള സർവീസ് പുനരാരംഭിച്ചത്
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താത്കാലികമായി നിർത്തിവച്ചതായി എയർ ഇന്ത്യ. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹിക്കും ഇസ്രേയിൽ ന​ഗരമായ ടെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള സർവീസ് പുനരാരംഭിച്ചത്. മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.

ALSO READ: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം

ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇതിനായി ഫോം നൽകുകയും ചെയ്തു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News