Hijab Row: കർണാടകയിലെ ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്നതിനിടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.
"ഇങ്ങോട്ട് നോക്കേണ്ട, ഇത് എന്‍റെ രാജ്യമാണ്, ഇത് ഞങ്ങളുടെ വീട്ടുകാര്യമാണ്", എന്നാണ് നല്‍കിയ രൂക്ഷമായ മറുപടി. കര്‍ണാടകയില്‍ ഹിജാബ് വിഷയം വിവാദമായതോടെ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും മലാലയും എത്തിയിരുന്നു.
Also Read: Hijab Row: ഹിജാബ് വിവാദം, കേസ് വിശാല ബെഞ്ചിന് കൈമാറി കർണാടക ഹൈക്കോടതി
ഉത്തർപ്രദേശിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു പാക്കിസ്ഥാന് നേര്‍ക്ക് ഉവൈസിയുടെ പ്രഹരം. "പാക്കിസ്ഥാനില്‍വച്ച് മലാല ആക്രമിക്കപ്പെട്ടു, അവർക്ക് പാക്കിസ്ഥാൻ വിടേണ്ടി വന്നു. പാക്കിസ്ഥാൻ ഭരണഘടന അമുസ്ലീമായ ഒരു വ്യക്തിയെ പ്രധാനമന്ത്രിയാകാൻ അനുവദിക്കുന്നില്ല.പാക്കിസ്ഥാനിലെ ആളുകളോട് ഒരു കാര്യമേ പറയുന്നുള്ളൂ, ഇങ്ങോട്ട് നോക്കേണ്ട... അവിടുത്തെ കാര്യം നോക്കിക്കോളൂ... നിങ്ങള്‍ക്ക് അവിടെ ബലൂചിസ്ഥാന്‍ പ്രശ്നം, വേറെ എന്തെല്ലാം പ്രശ്നങ്ങള്‍... ഈ രാജ്യം എന്‍റെതാണ്, ഇത് ഞങ്ങളുടെ വീട്ടുകാര്യമാണ്,, ഇതില്‍ ഇടപെടേണ്ട... ഇടപെട്ടാല്‍ വെറുതെ...... " പാക്കിസ്ഥാന്‍ വിമര്‍ശകര്‍ക്ക് നേരെയായിരുന്നു ഉവൈസിയുടെ കനത്ത ആക്രമണം.
Idhar Mat Dekho, Udhar Hi Dekho: Owaisi Slams Pak For Lecturing India on Hijab Row, Reminds Malala Shooting pic.twitter.com/iXg3lIgvRB
— Victor DG (@dasgupta_victor) February 9, 2022
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തെ പറഞ്ഞിരുന്നു. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്‍റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്, ”ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റിൽ പറഞ്ഞു.
കർണാടക ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റുള്ളവർ അതിൽ ഇടപെടരുതെന്നും ഖുറേഷിക്ക് നേരെയുള്ള ആക്രമണത്തിൽ ഒവൈസി പറഞ്ഞു. “പാകിസ്ഥാനിലെ ജനങ്ങൾ അവരുടെ ആഭ്യന്തര സംഘട്ടനങ്ങളെക്കുറിച്ച് ആശങ്കപ്പെടണം, ഞങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...