3600 കോടി രൂപയുടെ വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ത്രമന്ത്രി വെങ്കയ്യ നായിഡു. എ.കെ.ആന്റണിയെ നിരാശപ്പെടുത്തില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് എ.കെ.ആന്റണി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടതിനുള്ള മറുപടിയാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ആന്റണിയുടെ കാലത്ത് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ബ്ലാക് ലിസ്റ്റ് ചെയ്യാനുള്ള നടപടി ഉണ്ടായില്ലെന്നും അമിത് ശാ മന്ത്രിയായ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും എല്‍.ഡി.എഫും മഞ്ചേശ്വരത്ത് ഒന്നിച്ചത് പോലെ കേരളത്തിലുടനീളം ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.