Adani-Hindenburg Verdict: അദാനിക്ക് ആശ്വാസം, ഹിൻഡൻബർഗ് വിവാദത്തില്‍ പ്രത്യേക അന്വേഷണമില്ല

Adani-Hindenburg Decision: സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മൂന്നുമാസത്തിനകം സെബി സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 12:24 PM IST
  • ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ബെഞ്ചാണ് വിധി പറഞ്ഞത്.
Adani-Hindenburg Verdict: അദാനിക്ക് ആശ്വാസം, ഹിൻഡൻബർഗ് വിവാദത്തില്‍ പ്രത്യേക അന്വേഷണമില്ല

Adani Supreme Court Verdict: അദാനി - ഹിൻഡൻബെർഗ് വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ  നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി.  അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ SIT അന്വേഷണമില്ല,  സെബി അന്വേഷണം തുടരും, കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്രസമിതി അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

Also Read:  Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത്  BJP 
 
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ്  ബെഞ്ചാണ് വിധി പറഞ്ഞത്. സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മൂന്നുമാസത്തിനകം സെബി സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞു. 

Also Read:  Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം   
 
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഈ കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റിവച്ചിരുന്നു. 

 
വാദം കേള്‍ക്കുന്നതിനിടെ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP), ഹിൻഡൻബർഗ് റിസർച്ച് തുടങ്ങിയ വിദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ഹര്‍ജിക്കാര്‍ ആശ്രയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അതൃപ്തി അറിയിച്ചിരുന്നു. വിശ്വസനീയമായ വിവരങ്ങൾക്കായി ഇന്ത്യൻ അന്വേഷണ ഏജൻസികളെ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ, അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്നും സുപ്രീംകോടതി നീരീക്ഷിച്ചിരുന്നു.  

അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങള്‍ രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹിൻഡൻബർഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രധാന ആയുധമാക്കുകയും ചെയ്തിരുന്നു... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

 

 

Trending News