AAP-Congress Seat Sharing: എഎപി-കോൺഗ്രസ് സീറ്റ് വിഹിതം, തീരുമാനം ഉടന്‍; സഖ്യത്തിൽ ആശയക്കുഴപ്പമെന്ന് ബിജെപി

AAP-Congress Seat Sharing:  ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു'  (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും BJP ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 01:00 PM IST
  • സീറ്റ് വിഭജന സൂത്രവാക്യം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാവും കോൺഗ്രസ് ദേശീയ സഖ്യ സമിതി കൺവീനറുമായ മുകുൾ വാസ്‌നിക്കിന്‍റെ ദേശീയ തലസ്ഥാനത്തെ വസതിയിൽ നടന്ന യോഗത്തിൽ എഎപി നേതാവ് അതിഷിയും മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്തു.
AAP-Congress Seat Sharing: എഎപി-കോൺഗ്രസ് സീറ്റ് വിഹിതം, തീരുമാനം ഉടന്‍; സഖ്യത്തിൽ ആശയക്കുഴപ്പമെന്ന് ബിജെപി

New Delhi: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യ പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് വിഹിതം സംബന്ധിച്ച സഖ്യകക്ഷികള്‍ ചര്‍ച്ചയിലാണ്. പല സംസ്ഥാനങ്ങളില്‍ എതിര്‍ ചേരിയില്‍  പൊരുതുന്ന കക്ഷികള്‍ ഈ പൊതുതിരഞ്ഞെടുപ്പിനായി കൈകോര്‍ക്കുകയാണ്.

Also Read:   Tatkal Train Ticket: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാം

കഴിഞ്ഞ ദിവസം സീറ്റ് വിഭജന ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസും ആം ആദ്മി പാർട്ടിയും ആദ്യ ഔപചാരിക യോഗം ചേർന്നിരുന്നു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.

Also Read:  Interim Budget 2024: ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് ആരാണ്?
 
ഡൽഹിയിലെയും പഞ്ചാബിലെയും കോൺഗ്രസിന്‍റെയും ആം ആദ്മി പാര്‍ട്ടിയുടേയും സംസ്ഥാന ഘടകങ്ങൾ തമ്മില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.  

സീറ്റ് വിഭജന സൂത്രവാക്യം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാവും കോൺഗ്രസ് ദേശീയ സഖ്യ സമിതി കൺവീനറുമായ മുകുൾ വാസ്‌നിക്കിന്‍റെ ദേശീയ തലസ്ഥാനത്തെ വസതിയിൽ നടന്ന യോഗത്തിൽ എഎപി നേതാവ് അതിഷിയും മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്തു.

ഇന്ത്യാ സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും തങ്ങള്‍ വളരെ പോസിറ്റീവ് ആയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത് എന്നും ഡൽഹി ആം ആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 

"ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഹിതം ഉടൻ അന്തിമമാകും, ഞങ്ങൾ തികച്ചും പോസിറ്റീവ് ആണ്. ഒരു പാർട്ടി അതിന്‍റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാ സീറ്റിലും നിരവധി മത്സരാർത്ഥികൾ ഉണ്ടാകാം, ആർക്ക് ടിക്കറ്റ് നൽകണമെന്നത് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ പ്രശ്നമാകാം,  ആ ഒരു സാഹചര്യത്തിൽ രണ്ടോ മൂന്നോ പാർട്ടികൾ ഉണ്ടാകുമ്പോൾ തീർച്ചയായും പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ ഇത് പരിഹരിക്കാൻ കഴിയും. താമസിയാതെ എല്ലാ പാർട്ടികളും ഒരു പൊതുവേദിയിൽ ഒന്നിക്കുന്നത് കാണാം," ഡൽഹി മന്ത്രി പറഞ്ഞു.  

അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് എഎപിയുടെയും കോൺഗ്രസിന്‍റെയും യോഗത്തെ പരിഹസിച്ച് ഭാരതീയ ജനതാ പാർട്ടി (BJP) ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി. ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു'  (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യം വൈരുദ്ധ്യങ്ങളാൽ  നിറഞ്ഞതാണെന്നും അതിനാലാണ് തങ്ങളുടെ അജണ്ടയും ലോഗോയും ഇതുവരെ അന്തിമമാക്കാന്‍ അവര്‍ക്ക് സാധിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ കൗണ്ട്‌ഡൗൺ ആരംഭിച്ചതോടെ ഇന്ത്യാ സഖ്യം തങ്ങളുടെ സീറ്റ് വിഭജന ചർച്ചകൾ കൂടുതല്‍ സജീവമാക്കിയിരിയ്ക്കുകയാണ്. സീറ്റ് വിഭജനം കോൺഗ്രസിന് നിർണായകമാണ്, പ്രത്യേകിച്ചും സമീപകാല നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികൾക്ക് ശേഷം സീറ്റ് ബി=വിഭജനം കൂടുതല്‍ പ്രാധാന്യം നേടുകയാണ്‌.. 

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതി പല പ്രധാന പരിവർത്തനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തെ വെല്ലുവിളിക്കാൻ ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്) തയ്യാറെടുക്കുകയാണ്. 

2023-ൽ പൊതുതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ബിജെപി മികച്ച തന്ത്രങ്ങൾ ആവിഷ്‌കരിക്കുമ്പോൾ, സീറ്റ് പങ്കിടൽ ക്രമീകരണങ്ങളും അതിലുപരി ഏറ്റവും പ്രധാനമായി പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന വെല്ലുവിളികൾ പരിഹരിക്കാൻ ഈ സഖ്യം പാടുപെടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News