7th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, DR ൽ 356 ശതമാനം വർദ്ധനവ്!

7th Pay Commission: 1960 നവംബർ 18 നും 1985 ഡിസംബർ 31 നും ഇടയിൽ വിരമിച്ച ജീവനക്കാർക്ക് സർക്കാർ DR ൽ വലിയ ഇളവ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം 312 ശതമാനത്തിൽ നിന്നും 356 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.  ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫയറാണ് (Department of Pension and Pensioners Welfare) വിവരങ്ങൾ നൽകിയത്.  

Written by - Ajitha Kumari | Last Updated : Sep 22, 2021, 12:54 PM IST
  • അഞ്ചാമത്തെ CPC സീരീസിന് കീഴിൽ DA വർദ്ധിപ്പിച്ചു
  • ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫയർ വിവരങ്ങൾ നൽകിയിട്ടുണ്ട്
  • ഈയിടെ ഡിഎ, ഡിആർ എന്നിവയിൽ വർദ്ധനവുണ്ടായി
7th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, DR ൽ 356 ശതമാനം വർദ്ധനവ്!

ന്യുഡൽഹി: 7th Pay Commission: വിരമിച്ച കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത. ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫയർ സെപ്റ്റംബർ 20 -ന് വലിയ വിവരങ്ങളടങ്ങിയ ഒരു മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ജീവിച്ചിരിക്കുന്ന സിപിഎഫ് ഗുണഭോക്താക്കളുടെ ഡിആർ (DR) 312 ശതമാനത്തിൽ നിന്ന് 356 ശതമാനമായി ഉയർത്തി (DR Hike). 1960 നവംബർ 18 നും 1985 ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

അതായത്, ഉത്സവ സീസണിന് മുൻപേ പെൻഷൻകാർക്ക് അടിപൊളി വാർത്ത ലഭിച്ചുവെന്നാണ്.  ഇതിനൊപ്പം വിരമിച്ച ജീവനക്കാർക്ക് 2021 ജൂലൈ 1 മുതൽ പുതുക്കിയ DR ഉം (DR Hike) നൽകും. 1 ജനുവരി 2020, 1 ജൂലൈ 2020, 1 ജനുവരി 2021 മുതൽ മൂന്ന് തവണകളാണ് CPF ഗുണഭോക്താക്കൾ അവശേഷിക്കുന്നത്.

Also Read: Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും 

അഞ്ചാം CPC സീരീസിന് കീഴിൽ എടുത്ത തീരുമാനം (Decision taken under 5th CPC Series)

വകുപ്പ് നൽകിയ വിവരങ്ങൾ അനുസരിച്ച് CPFഗുണഭോക്താക്കൾക്കുള്ള എക്സ്-ഗ്രേഷ്യ തുക വർദ്ധിപ്പിക്കാനുള്ള തീരുമാനം 5-ആം CPC യുടെ സീരീസിന്റെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. ഈ നിയമം ജൂലൈ 1, 2021 മുതൽ പ്രാബല്യത്തിൽ വന്നു. CPF ഗുണഭോക്താവിന്റെ ഗ്രൂപ്പ് A, B, C, D എന്നിവയ്ക്ക് കീഴിൽ യഥാക്രമം 3000, 1000, 750, 650 രൂപയുടെ അടിസ്ഥാനത്തിലാണ് എക്സ് ഗ്രേഷ്യ തുക നൽകുന്നത്. ഈ നിയമം 2013 ജൂൺ 4 മുതലാണ്.

ഇപ്പോൾ പെൻഷൻകാരുടെ DR അതായത് ഡിയർനെസ് റിലീഫ് 312 ശതമാനത്തിൽ നിന്ന് 356 ശതമാനമായി ഉയർത്തി. ഇതിനുപുറമേ വിരമിച്ച ജീവനക്കാരുടെ മറ്റൊരു വിഭാഗത്തിനുള്ള ഡിആർ 304 ശതമാനത്തിൽ നിന്ന് 348 ശതമാനമായി ഉയർത്തിയിട്ടുണ്ട്. അതായത് ദീപാവലിക്ക് മുമ്പുതന്നെ പെൻഷൻകാരുടെ ജീവിതം തെളിഞ്ഞു. 

Also Read: 7th Pay Commission: വീണ്ടും സന്തോഷ വാർത്ത! 18 മാസത്തെ DA കുടിശ്ശികയിൽ പ്രതീക്ഷ, തീരുമാനം പ്രധാനമന്ത്രി എടുക്കും 

ആർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് അറിയാമോ? (Know who will get the benefit?)

ഏത് ഗുണഭോക്താവിന്റെ വിധവയ്ക്കും കുട്ടികൾക്കും പ്രതിമാസം 645 രൂപ എക്‌സ്‌ഗ്രേഷ്യ നൽകുന്നുവോ അവർക്കുള്ളതാണ് ഈ നിയമം.  1986 ജനുവരി 1 ന് മുമ്പ് വിരമിച്ചവരുടെ വിധവയ്ക്കും കുട്ടികൾക്കും പ്രതിമാസം 645 രൂപ എക്സ് ഗ്രേഷ്യ ലഭിക്കും, ഈ നിയമം അവർക്ക് എല്ലാവർക്കും ബാധകമാണ്.

ഇതിനുപുറമെ CPF ആനുകൂല്യങ്ങളോടെ 1960 നവംബർ 18 ന് മുമ്പ്  വിരമിച്ചവരും അവരിൽ 654, 659, 703, 965 രൂപ എക്‌സ്‌ഗ്രേഷ്യ ലഭിക്കുന്നവരുടെ വിഭാഗങ്ങളിലുള്ളതുമായവർക്ക് 348 ശതമാനം ലഭിക്കും.

Also Read: 7th Pay Commission: ജീവനക്കാരുടെ ശമ്പളം വീണ്ടും വർദ്ധിക്കും, സെപ്റ്റംബർ മുതൽ 28% ന് പകരം 31% DA ലഭ്യമാകും! 

ഈയിടെ DA, DR എന്നിവയിൽ വർദ്ധനവുണ്ടായി

ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം കേന്ദ്ര സർക്കാർ DAയും  DR ഉം വർദ്ധിപ്പിച്ചു. അത് 2021 ജൂലൈ 1 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. അടിസ്ഥാന പെൻഷനിൽ ഈ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നേരത്തെയുള്ള ഡിഎ 17 ശതമാനമായിരുന്നുവെന്ന് ഞങ്ങൾ നിങ്ങളോട് പറയട്ടെ, അത് 28 ശതമാനമായി ഉയർത്തി. ഇതോടൊപ്പം ഡിആറും 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി.

ഇതാണ് ഡിയർനെസ് അലവൻസ് നിരക്ക്

2020 ജനുവരി 1 മുതൽ 2020 ജൂൺ 30 വരെ - അടിസ്ഥാന ശമ്പളത്തിന്റെ 21%
1 ജനുവരി 2020 മുതൽ 31 ഡിസംബർ 2020 വരെ - അടിസ്ഥാന ശമ്പളത്തിന്റെ 24%
1 ജനുവരി 2021 മുതൽ 30 മേയ് 2021 വരെ - അടിസ്ഥാന ശമ്പളത്തിന്റെ 28%

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News