Etawah Road Accident: യുപിയിൽ ബസും കാറും കൂട്ടിയിടിച്ചു 7 മരണം; നിരവധി പേർക്ക് പരിക്ക്

ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 12:43 PM IST
  • റായ്ബറേലിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
  • കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു.
Etawah Road Accident: യുപിയിൽ ബസും കാറും കൂട്ടിയിടിച്ചു 7 മരണം; നിരവധി പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. റായ്ബറേലിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. 60 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ അഖിൽ മാരാർക്കെതിരെ കേസ്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ഇ മെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമില്ലെന്നാണ് അഖില്‍ മാരാർ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. അതിന് പകരം നാല് വീടുകൾ നിർമ്മിച്ച് നൽകുമെന്നും അഖിൽ പറഞ്ഞു.

അതേസമയം, സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ഒരാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ഇയാൾ ലൈംഗികചുവയോടു കൂടിയ കമന്‍റിട്ടതിനെ തുടർന്നാണ് നടപടി. സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രവർത്തി.

അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ നമ്മുടെ അടിസ്ഥാനാവകാശങ്ങൾ ആണ്. എന്നാൽ അതിന്‍റെ പേരിൽ മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കപ്പെടുന്നതല്ല. സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News