Building Collapsed: ഗുജറാത്തിലെ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം: ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

Building Collapsed at Gujarat: ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് ഇവിടെ താമസിച്ചിരുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 07:46 AM IST
  • എട്ട് വർഷത്തെ പഴക്കമെ കെട്ടിടത്തിനുള്ളൂ എന്ന് അധികൃതർ.
  • ഇന്നലെ ഉച്ചയ്ക്കാണ് ആറ് നില കെട്ടിടം തകർന്ന് അപകടം ഉണ്ടായത്.
  • രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
Building Collapsed: ഗുജറാത്തിലെ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം:  ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. നിരവധി പേർ കെട്ടിടത്തിൽ കുടിങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാ പ്രവർത്തനവും പുരോഗമിക്കുകയാണ്.  കെട്ടിടത്തിനിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ആറ് നില കെട്ടിടം തകർന്ന് അപകടം ഉണ്ടായത്.

ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

ALSO READ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു

എസ്ഡിആർഎഫിൻ്റെയും എൻഡിആർഎഫിൻ്റെയും നേതൃത്വത്തിലാണ് നിലവിൽ രക്ഷാ പ്രവർത്തനം. 2016-17 ലാണ് നിർമ്മിച്ച കെട്ടിടമാണ് തകർന്നതെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.  മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News