Himachal Pradesh Weather Update: ഹിമാചല്‍ പ്രദേശില്‍ കാലാവസ്ഥ മോശമായി തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കനത്ത മഴയില്‍ വലയുകയാണ് ഹിമാചല്‍ പ്രദേശ്.
Also Read: Characteristics of Monday Born People: ചന്ദ്രന്‍റെ സ്വാധീനം ഈ ദിവസം ജനിച്ചവരില്‍ ഭാഗ്യം ചൊരിയും
ഹിമാചല്‍ പ്രദേശിലെ സോളനില്‍ കനത്ത മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഈ പ്രകൃതി ദുരന്തത്തില്‍ 5 പേർ മരിയ്ക്കുകയും 3 പേരെ കാണാതാവുകയും ചെയ്തു. സോളനിലെ കന്ദഘട്ട് സബ്ഡിവിഷനിലെ ജാഡോൺ ഗ്രാമത്തിലാണ് മേഘസ്ഫോടനം സംഭവിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ രണ്ട് വീടുകള്‍ ഒലിച്ചുപോയി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Also Read: Crime News; കണ്ണൂരിൽ പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; 4 പേർക്ക് പരിക്ക്
കഴിഞ്ഞ 24 മണിക്കൂറായി ഹിമാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന മഴ കനത്ത മണ്ണിടിച്ചിലിന് കാരണമായി. ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശ് സർവകലാശാല ഓഗസ്റ്റ് 14 ന് നടത്താനിരുന്ന ബിരുദാനന്തര ബിരുദ ക്ലാസുകളുടെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഞായറാഴ്ച അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിയ്ക്കുകയാണ്.
ആഗസ്റ്റ് 10 ന് സിർമൗറിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് കാണാതായ 5 പേരുടെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തി. സംസ്ഥാനത്ത് പെയ്തിറങ്ങുന്ന കനത്ത മഴ കൃഷി, റോഡ് തുടങ്ങിയവയ്ക്ക് കനത്ത നാശമാണ് വരുത്തിയിരിയ്ക്കുന്നത്. കനത്ത മഴയില്‍ നാഷണല്‍ ഹൈവേകള്‍ പോലും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി മാറിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...