24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 41,322 പുതിയ കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.    

Last Updated : Nov 28, 2020, 11:24 AM IST
  • രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനോടൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ് എന്നാണ് റിപ്പോർട്ട്.
  • ഇന്നലെ 485 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധയേറ്റ് 4,54.940 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 41,322 പുതിയ കേസുകൾ

ന്യുഡൽഹി:  കൊറോണ ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് തുടർച്ചയായി കുറവ് വരുന്നതായി റിപ്പോർട്ട്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 93, 51,110 ആയി ഉയർന്നിരിക്കുകയാണ്.  

രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനോടൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ് എന്നാണ് റിപ്പോർട്ട്.  ഇന്നലെ 485 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  ഇതോടെ രാജ്യത്ത് കൊറോണ ബാധയേറ്റ് 4,54.940 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,54,940 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 87,59,969 പേർ രോഗമുക്തരായിട്ടുണ്ട്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News