Chennai Flood: ചെന്നൈയിൽ കനത്ത മഴ; മരണം നാലായി

Flood in Chennai: വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി, കൊല്ലം - ചെന്നൈ എക്സ്പ്രസ്സ് 16102 ട്രെയിൻ റദ്ദാക്കി. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 08:40 PM IST
  • വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി
  • കൊല്ലം - ചെന്നൈ എക്സ്പ്രസ്സ് 16102 ട്രെയിൻ റദ്ദാക്കി.
Chennai Flood: ചെന്നൈയിൽ കനത്ത മഴ; മരണം നാലായി

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈ ന​ഗരത്തിൽ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം  നാലായി. മരിച്ചവരിൽ ഒരാൾ സ്കൂട്ടർ യാത്രക്കാരനായിരുന്നു. യുവാവ് മരം വീണാണ് മരിച്ചത്. കൂടാതെ ചെന്നൈ ECR റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണാണ് രണ്ട് പേർ മരിച്ചത്. കനത്തെ മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം നാളെ രാവിലെ 9 വരെ അടച്ചു. 33 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി, കൊല്ലം - ചെന്നൈ എക്സ്പ്രസ്സ് 16102 ട്രെയിൻ റദ്ദാക്കി. 

ALSO READ: മിഗ്ജൗമ് ചുഴലിക്കാറ്റിൽ വലഞ്ഞ് ജനം; ചെന്നൈയിൽ നടുറോഡിൽ ഭീമൻ മുതല

അതേസമയം തമിഴ്നാട്ടിൽ ശക്തമായ കാറ്റും മഴയും ഇന്ന് രാത്രിയും തുടരും. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്. ചെന്നൈയിൽ നാളെയും തിരുവള്ളൂർ കാഞ്ചീപുരം ചെങ്കൽപേട്ട് ചെന്നൈ ജില്ലകൾക്ക് അവധി. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ 162 ദുരിതാശ്വാസ ക്യാമ്പുകൾ തുടർന്നു. നോർക്ക ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനം തുടങ്ങി, ആവശ്യ ഘട്ടങ്ങളിൽ 9176681818, 9444054222, 9790578608, 9840402784 എന്നീ നമ്പറുകളിൽ സഹായത്തിനായി വിളിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News