IIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Student found dead: ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാ​ഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 01:04 PM IST
  • ദേവിക പിള്ള (21) ആണ് മരിച്ചത്
  • ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്
IIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: ഖരക്പൂ‍ർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാമ്പസിനുള്ളിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ​ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. ദേവിക പിള്ള (21) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യേണ്ടതായ പ്രശ്നങ്ങൾ വിദ്യാർഥിനിക്ക് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഐഐടി വക്താവ് അറിയിച്ചു. പഠനത്തിൽ മികച്ച വിദ്യാർഥിയായിരുന്നു ദേവിക പിള്ളയെന്നും ‍ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ സമ്മർ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അവരെന്നും ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ALSO READ: ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

2022 ഒക്ടോബർ 14ന് ഖരക്പൂർ ഐഐടിയിൽ 23കാരനായ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫൈസാൻ അഹമ്മദ് ആണ് മരിച്ചത്. വിദ്യാർഥിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

കഴുത്തിന് മുകളിൽ ഇടതുഭാ​ഗത്ത് വെടിയേറ്റ മുറിവും കഴുത്തിന് വലതുഭാ​ഗത്ത് കുത്തേറ്റ മുറിവും ഉണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. 2023 മെയ് 27ന് ആണ് കൊൽക്കത്ത ഹൈക്കോടതി വീണ്ടും ഫൈസാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. ഫൈസാന്റെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഐഐടിയിൽ വീണ്ടും വിദ്യാർഥി മരണം ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News