Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ

രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 35 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 01:07 PM IST
  • ആന്ധ്ര പ്രദേശിൽ ഒരാൾക്കും, ചണ്ഡിഗഡിൽ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
  • രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
  • ആകെ 35 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
  • ഇന്നലെ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയിൽ (Zimbabwe) നിന്നെത്തിയ വ്യക്തിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ

New Delhi : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്ര പ്രദേശിൽ ഒരാൾക്കും, ചണ്ഡിഗഡിൽ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 35 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്നലെ  ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയിൽ (Zimbabwe) നിന്നെത്തിയ വ്യക്തിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡൽഹിയിലെ (Delhi) രണ്ടാമത്തെ കേസാണ് ഇത്. രണ്ട് ഡോസ് വാക്സിനും എടുത്ത വ്യക്തിക്കാണ് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ അടുത്തിടെ ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചിരുന്നതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 7 പേർക്കും ​ഗുജറാത്തിൽ 2 പേർക്കും കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 

ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ

 

നേരത്തെ രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ സാംപിൾ ജെനോം സീക്വൻസിംഗിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്.

ALSO READ: India COVID Update : രാജ്യത്ത് 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ; 393 മരണങ്ങൾ കൂടി 

സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുവതിയുടെ കുടുംബത്തിലെ 17 പേരെയും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,774 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 2.7 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം  3,46,90,510 ആയി ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News