Road Accident: ഉന്നാവോയിൽ ബസ്സും ടാങ്കറും കൂട്ടിയിച്ച് 18 മരണം; നിരവധി പേർക്ക് പരിക്ക്

ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 09:26 AM IST
  • ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
  • അപകടത്തിൽ മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.
Road Accident: ഉന്നാവോയിൽ ബസ്സും ടാങ്കറും കൂട്ടിയിച്ച് 18 മരണം; നിരവധി പേർക്ക് പരിക്ക്

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബസ്സും ടാങ്കറും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഡബിൾ ഡക്കർ ബസ് പാൽ ടാങ്കറിൽ ഇടിച്ചാണ് അപകടം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.

ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. പതിനെട്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച നിലയിൽത്തന്നെയാണ് ഇവരെ പുറത്തെടുത്തത്. 

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News