Viral Video: ട്രാഫിക് സി​ഗ്നലിൽ പ്രണയിതാക്കളുടെ ആലിം​ഗനം; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

Viral Video: ട്രാഫിക് സി​ഗ്നലിന് നടുവിൽ കമിതാക്കൾ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള വീഡിയോ ആണെന്നാണ് മനസിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 05:00 PM IST
  • ട്രാഫിക് സി​ഗ്നലിന് നടുവിൽ കമിതാക്കൾ കെട്ടിപ്പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.
  • സി​ഗ്നൽ ആയതിനാൽ ഒരു വശത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം.
  • എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ കെട്ടിപ്പിടിച്ചു നിൽക്കുകയാണ് ഇരുവരും.
Viral Video: ട്രാഫിക് സി​ഗ്നലിൽ പ്രണയിതാക്കളുടെ ആലിം​ഗനം; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. അതിലെ കണ്ടന്റ് തന്നെയാണ് വീഡിയോകൾ വൈറലാകാനുള്ള കാരണം. വിചിത്രമായ നിരവധി വീഡിയോകളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കാണാറുള്ളത്. അത്തരത്തിൽ വൈറലായ കമിതാക്കളുടെ വീഡിയോ ആണിത്. മഹാരാഷ്ട്ര പൂനെയിലാണ് ഈ സംഭവം എന്നാണ് മനസിലാകുന്നത്.

ട്രാഫിക് സി​ഗ്നലിന് നടുവിൽ കമിതാക്കൾ കെട്ടിപ്പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. സി​ഗ്നൽ ആയതിനാൽ ഒരു വശത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ കെട്ടിപ്പിടിച്ചു നിൽക്കുകയാണ് ഇരുവരും. കുറച്ച് കഴിഞ്ഞപ്പോഴേക്കും ട്രാഫിക് പോലീസ് ഉൾപ്പെടെ കുറെ ആളുകൾ ഇവരുടെ അടുത്തേക്ക് വന്ന് മാറാൻ പറയുന്നുണ്ട്. സി​ഗ്നലായിട്ടും പോകാൻ സാധിക്കാതെ വന്നതോടെയാണ് വാഹനങ്ങളിൽ നിന്ന് ദേഷ്യപ്പെട്ട് ആളുകൾ ഇറങ്ങിവന്നത്. 

Also Read: Viral Video : മെട്രോയിൽ കമിതാക്കൾ ചെയ്തത് കണ്ടോ? സംഭവം വിവാദമായി

 

എന്നാൽ വലിയ വഴക്കും ബഹളങ്ങളും അവിടെ നടന്നിട്ടും പ്രണയിതാക്കൾ രണ്ടുപേരും അതൊന്നും ശ്രദ്ധിക്കാതെ കെട്ടിപ്പിടിച്ചുനിന്നു. ആളുകൂടി ബഹളം ആയപ്പേഴേക്കും പിന്നീട് ഇരുവരും അവിടെ നിന്ന് മാറുകയായിരുന്നു. പേകുന്ന വഴിലും അവർ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നടക്കുന്നത് കാണാം. 

Viral Baba എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ ഇത് കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഷൂട്ടിം​ഗ് ആണെന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നു. ശരിക്കും വീഡിയോ കണ്ടാൽ പ്രാങ്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റെന്തിങ്കിലും കാരണത്തിനായി വേണമെന്ന് വെച്ച് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News