Sarkari Naukri: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്കുള്ള (എസ്ബിഐ റിക്രൂട്ട്മെന്റ് 2022) അപേക്ഷകൾ നാളെ അവസാനിപ്പിക്കും. ഇതുവരെ അപേക്ഷാ ഫോറം (എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2022) പൂരിപ്പിച്ചിട്ടില്ലാത്ത താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in-ന്റെ കരിയർ പോർട്ടൽ സന്ദർശിച്ച് അവരുടെ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. ജൂനിയർ അസോസിയേറ്റിന്റെ ആകെ 5,008 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെൻറ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ പോസ്റ്റുകൾ - 5,008 (ജൂനിയർ അസോസിയേറ്റ്)ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 മുതൽ 28 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് ചട്ടപ്രകാരം പ്രായത്തിൽ ഇളവ് നൽകും.
അപേക്ഷാ ഫീസ്
പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 750 രൂപയും എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിലുള്ളവർ അപേക്ഷാ ഫീസും അടയ്‌ക്കേണ്ടതില്ല. മറ്റുള്ളവർക്ക് നിഷകർഷിച്ചിരിക്കുന്ന ഫീസ് അടയ്ക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ
ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഉദ്യോഗാർത്ഥികൾ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകണം. ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാം ഘട്ടത്തിൽ മെയിൻ പരീക്ഷയും നടത്തും.
വിവിധ ഘട്ടങ്ങൾ
ഘട്ടം 1- അപേക്ഷിക്കുന്നതിന്, ആദ്യം എസ്ബിഐ കരിയറുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in സന്ദർശിക്കുക.
ഘട്ടം 2- അതിനുശേഷം വെബ്സൈറ്റിന്റെ ഹോംപേജിലെ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3- ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം സ്വയം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാൻ ലോഗിൻ ചെയ്യുക.
ഘട്ടം 4- ലോഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ഘട്ടം 5- പൂർത്തിയാക്കിയതിന് ശേഷം ഫോം സബ്മിറ്റ് ചെയ്യുകയും റഫറൻസിനായി പ്രിന്റ് എടുക്കുകയും ചെയ്യാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...