പണം പിൻവലിക്കാനുള്ള സുരക്ഷിത മാർഗം; SBI ഡോർസ്റ്റെപ്പ് സേവനത്തിലൂടെ..!

പദ്ധതി പ്രകാരം പണം പിൻവലിക്കാൻ ഇനി ATM ൽ പോകേണ്ട ആവശ്യമില്ല പകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പണം പിൻവലിക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്.      

Last Updated : Aug 26, 2020, 10:36 PM IST
    • SBI യുടെ ഈ പദ്ധതി കൊറോണയെ ഭയന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവർക്ക് വലിയൊരു ആശ്വമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
    • SBI യുടെ പുതിയ പദ്ധതിയായ ഡോർസ്റ്റെപ്പ് എടിഎം സേവനത്തിലൂടെ എടിഎം ഇനി വീട്ടുപടിക്കൽ എത്തും.
    • പണം ആവശ്യമുള്ളപ്പോൾ നിങ്ങൾ SBI യ്ക്ക് whatsapp സന്ദേശം അയക്കുകയോ അല്ലെങ്കിൽ ഒരു ഫോൺ ചെയ്യുന്നതിലൂടെയോ മൊബൈൽ എടിഎം നിങ്ങളുടെ വീട്ടിലേക്ക് എത്തും.
പണം പിൻവലിക്കാനുള്ള സുരക്ഷിത മാർഗം; SBI ഡോർസ്റ്റെപ്പ് സേവനത്തിലൂടെ..!

കൊറോണ വൈറസ് മഹാമാരിക്കിടെ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി SBI രംഗത്ത്.   SBI യുടെ ഈ പദ്ധതി കൊറോണയെ ഭയന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവർക്ക് വലിയൊരു ആശ്വമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  പദ്ധതി പ്രകാരം പണം പിൻവലിക്കാൻ ഇനി ATM ൽ പോകേണ്ട ആവശ്യമില്ല പകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പണം പിൻവലിക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്.    

Also read:മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ഉത്തമം..! 

SBI യുടെ പുതിയ പദ്ധതിയായ ഡോർസ്റ്റെപ്പ് എടിഎം സേവനത്തിലൂടെ എടിഎം ഇനി വീട്ടുപടിക്കൽ എത്തും.  ഇതിനായി നമ്മുടെ കയ്യിൽ ഒരു സ്മാർട്ട് ഫോൺ (Smart Phone) വേണം.  പണം ആവശ്യമുള്ളപ്പോൾ നിങ്ങൾ SBI യ്ക്ക് whatsapp സന്ദേശം അയക്കുകയോ അല്ലെങ്കിൽ ഒരു ഫോൺ ചെയ്യുന്നതിലൂടെയോ മൊബൈൽ എടിഎം നിങ്ങളുടെ വീട്ടിലേക്ക് എത്തും.  

Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷൻ അടിക്കണ്ട വഴിയുണ്ട്.. 

Lock down കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ പണം പിൻവലിക്കാനാണ് നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്.   ഇതിനായി നിങ്ങൾ ഫോൺ ചെയ്യുമ്പോഴോ മെസേജ് അയക്കുമ്പോഴോ ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന ഈ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആയിരിക്കണം എന്നതാണ്.  ഈ നമ്പറിൽ നിന്നും 7052-911-911 എന്ന നമ്പറിലേക്ക് വേണം വിളിക്കുകയോ whatsapp മെസേജ് അയക്കുകയോ ചെയ്യേണ്ടത്.  

Also read: ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; മമ്മൂക്ക എവിടെയെന്ന് ആരാധകരും..! 

Whatsapp മെസേജ് അയക്കുമ്പോൾ  പേര്, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിവേണം അയക്കാൻ. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് ഒരുക്കിയിട്ടുള്ളത്.  ഇത് വിജയം കൈവരിച്ചാൽ സേവനം മറ്റു നഗരങ്ങളിലേക്കും SBI വ്യാപിപ്പിക്കുമെന്ന് ലഖ്നൗ ചീഫ് ജനറൽ മാനേജർ അജയ് കുമാർ ഖന്ന അറിയിച്ചത്.  ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.   

SBI യുടെ ഈ സേവനം കൂടുതൽ പ്രയോജനമാകുന്നത് മുതിർന്നവർക്ക് ആണ്.  ഈ സേവനം ഇന്ത്യയിലുടനീളം ലഭ്യമായാൽ കൊറോണ പ്രതിസന്ധിയിൽ നിന്നും ഒരുവിധം സംരക്ഷണം നേടാൻ ഉപഭോക്താക്കൾക്ക് കഴിയും. 

Trending News