സൗന്ദര്യക്കൂട്ടില്‍ ഉരുളക്കിഴങ്ങിനെന്ത് കാര്യം!

മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിറുത്താനും നിരവധി വഴികള്‍ പയറ്റുന്നവരാണ് അധികവും. മഞ്ഞള്‍, ചന്ദനം, തൈര്, പനിനീര് എന്നിങ്ങനെ സ്ഥിരമായി കയ്യില്‍ കരുതുന്ന പലതുണ്ടാകും മിക്കവരുടേയും സൗന്ദര്യസംരക്ഷണ പൊടിക്കൈകളില്‍. എന്നാല്‍, ഈ കൂട്ടത്തില്‍ ഉരുളക്കിഴങ്ങോ എന്ന് അത്ഭുതപ്പെടാന്‍ വരട്ടെ. വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവയുടെ കലവറയായ ഉരുളക്കിഴങ്ങ് നല്ലൊരു ടോണര്‍ ആണ്. 

Last Updated : Nov 10, 2017, 08:59 PM IST

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞിടുക്കുന്ന നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയുന്നതിനും നിങ്ങളുടെ യഥാര്‍ത്ഥ നിറം നിലനിറുത്തുന്നതിനും സഹായിക്കും. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കണം. ഇപ്രകാരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മികച്ച ഫലം നല്‍കും. പ്രത്യേകിച്ചും സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. മുഖക്കുരു ഒഴിവാക്കുന്നതിനും ഇത് വളരെ നല്ലതാണ്. 

ഉരുളക്കിഴങ്ങും മുള്‍ട്ടാണി മിട്ടിയും പനിനീരും ഉപയോഗിച്ചുള്ള ഫേസ്പാക്കും ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണ്. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് അരച്ചെടുത്തതിലേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും പനിനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം നിലനിറുത്താന്‍ ഇത് വളരെ നല്ലതാണ്. 

Trending News