Weight loss: നിങ്ങളുടെ ശരീരം വടിവൊത്തതാകും; ഈ നാല് പച്ചക്കറികൾ മാത്രം മതി!

Weight loss tips: തടി കുറയ്ക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ സാധിക്കില്ലെന്ന തെറ്റിധാരണ പലര്‍ക്കുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 06:27 PM IST
  • വിറ്റാമിന്‍ സിയും സിങ്കും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരി.
  • ഹൃദ്രോഗം, പൊണ്ണത്തടി എന്നിവ കുറയ്ക്കാൻ കോളിഫ്‌ലവര്‍ സഹായിക്കും.
  • പോഷകാഹരങ്ങളുടെ കലവറയെന്നാണ് ചീര പൊതുവേ അറിയപ്പെടാറുള്ളത്.
Weight loss: നിങ്ങളുടെ ശരീരം വടിവൊത്തതാകും; ഈ നാല് പച്ചക്കറികൾ മാത്രം മതി!

ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുടവയറും പൊണ്ണത്തടിയും. തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ആഹാര ശീലങ്ങളുമാണ് ശരീരഭാരം കൂടുന്നതിന് പ്രധാന കാരണം. ഇതില്‍ നിന്ന് രക്ഷനേടാനായി ജിമ്മില്‍ പോകുകയും കൃത്യമായി ഡയറ്റ് പിന്തുടരുകയും ചെയ്യുന്നവരുണ്ട്. 

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിക്കില്ലെന്ന തെറ്റിധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ALSO READ: അമിതഭാരം കുറയ്ക്കണോ...? ഉച്ചഭക്ഷണത്തിന് ശേഷം ഈ 5 കാര്യങ്ങൾ ചെയ്യരുത്

1) വെള്ളരി 

ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഏറെ ആവശ്യമായ വിറ്റാമിന്‍ സിയും സിങ്കും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരി. കുടലിന്റെ ആരോഗ്യത്തിനും ആമാശയത്തിലെ ആസിഡ് ലഘൂകരിക്കുന്നതിനും വെള്ളരി സഹായിക്കും. അസിഡിറ്റിയില്‍ നിന്ന് ആശ്വാസമേകുമെന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്നതിനും വെള്ളരി വേറെ ലെവലാണ്.

2) കോളിഫ്‌ലവര്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയുടെ കലവറയാണ് കോളിഫ്‌ലവര്‍. ദഹന പ്രക്രിയ സുഗമമാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്‌ലവര്‍ സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും അതുവഴി ഹൃദ്രോഗം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനും കോളിഫ്‌ലവര്‍ സഹായിക്കും. 

3) കാരറ്റ്

പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയം, വൃക്ക, കരള്‍ എന്നിവയുടെ ആരോഗ്യ സംരക്ഷണത്തിന് കാരറ്റ് കഴിക്കുന്നത് മികച്ച ഫലം ചെയ്യും. ശരീര ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി വൈകാതെ തന്നെ കാരറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോളൂ. 

4) ചീര

പോഷകാഹരങ്ങളുടെ കലവറയെന്നാണ് ചീര പൊതുവേ അറിയപ്പെടാറുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് ചീര. അര കപ്പ് ചീരയില്‍ 570 മൈക്രോഗ്രാം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. പച്ചയ്ക്ക് കഴിച്ചാലും പാകം ചെയ്ത് കഴിച്ചാലും ചീരയുടെ ഗുണങ്ങള്‍ നഷ്ടപ്പെടില്ല. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കണം. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News