കോവിഡ് മഹാമാരിക്ക് ശേഷം എല്ലാ ആരോഗ്യ പ്രശ്‍നങ്ങളെയും ആളുകൾ ഏറെ ഭയത്തോട് കൂടി കണ്ടൊരു വർഷമായിരുന്നു ഇപ്പോൾ കടന്ന് പോയത്. 2022 ൽ കോവിഡ് രോഗബാധയുടെ ബാക്കിപത്രമായി നിരവധി ആരോഗ്യ പ്രശ്‍നങ്ങളും ആളുകൾക്ക് നേരിടേണ്ടി വന്നിരുന്നു. ആരോഗ്യ പ്രശ്‍നങ്ങൾക്ക് പാർശ്വ ഫലങ്ങൾ ഇല്ലാതെ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. 2022ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആയുവേദ ഔഷധങ്ങൾ ഏതൊക്കെയെന്ന് നോക്കാം
കറുവപ്പട്ട
2022 ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ ആയുവേദ ഔഷധ പദാർത്ഥം കറുവപ്പട്ടയാണ്. അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്. സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട. ശരീരഭാരം കുറയ്ക്കാൻ മുതൽ പ്രമേഹത്തിനുള്ള മരുന്നായി വരെ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്.
ആര്യവേപ്പ്
ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ മറ്റൊരു ഔഷധമാണ് ആര്യവേപ്പ്. നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പ് ഒരു ചെറിയ ഔഷധശാലയാണ് എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതായത്, ഈ ചെറിയ വൃക്ഷത്തിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. വേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, ഇളം തണ്ട് എന്നിവയെല്ലാം ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആര്യവേപ്പ്. ആരോഗ്യ സംരക്ഷണത്തിനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാം.
മഞ്ഞൾ
വിവിധ രോഗങ്ങൾക്കെതിരെയുള്ള വൈദ്യചികിത്സയിൽ മഞ്ഞളിന് വലിയ പ്രാധാന്യമുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഏജന്റാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മഞ്ഞൾ സത്ത് എളുപ്പത്തിൽ അലിയുകയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പല രോഗങ്ങൾക്കും സൗന്ദര്യ വർധനവിനും രോഗശമനത്തിനും നൂറ്റാണ്ടുകളായി മഞ്ഞൾ ഉപയോഗിച്ചു വരുന്നു. മഞ്ഞളിന് ആന്റിവൈറൽ, ആന്റിബയോട്ടിക്, ആന്റിഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ, വിറ്റാമിനുകളായ സി, ഇ, കെ, പൊട്ടാസ്യം, പ്രോട്ടീൻ, കാത്സ്യം തുടങ്ങിയ പോഷകങ്ങളും മഞ്ഞളിൽ കാണപ്പെടുന്നു.
പെരുംജീരകം
ആയുർവേദത്തിൽ പല വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സിക്കാൻ പെരുംജീരകം വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഉയർന്ന ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ഇൻസുലിൻ റിയാക്‌റ്റിവിറ്റി വർധിപ്പിക്കുന്നതിനും പഞ്ചസാരയുടെ ബാലൻസ് നിലനിർത്തുന്നതിനും സഹായിക്കും. വേദന ശമിപ്പിക്കുന്നതിനുള്ള മികച്ച ഏജന്റ് കൂടിയാണ് പെരുംജീരകം. പെരുംജീരക വിത്ത് ചായ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
തുളസി
നമ്മുടെ മുറ്റത്ത് ധാരാളം കണ്ട് വരുന്ന ചെടിയാണ് തുളസി. നമ്മൾ തുളസി വീട്ട് മുറ്റത്ത് വളർത്താറുമുണ്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാൻക്റ്റം എൽ എന്നാണ്. ബ്രോങ്കൈറ്റിസ്, ഛർദ്ദിൽ , കണ്ണിന്റെ രോഗങ്ങൾ, കഫം എന്നിങ്ങനെ ഒരുപാട് രോഗങ്ങൾക്ക് പരിഹാരമാണ് തുളസി. ഇത് കൂടാതെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും തുളസി സഹായിക്കും. ആയുർവേദ ചികിത്സ വിധി പ്രകാരം തുളസി ചെടിയിൽ ധാരാളം ഔഷധഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ദിവസവും തുളസി കഴിക്കുന്നതും, തുളസിയിട്ട് ആവി പിടിക്കുന്നതും. രോഗങ്ങളെ അകറ്റാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...