നാളെ, മെയ് 28 ലോക ആർത്തവ ശുചിത്വ ദിനമാണ്. സ്ത്രീകളുടെ ജീവിതത്തിൽ വളരെ സാധാരണവും എന്നാൽ പ്രധാനവുമായ ഒന്നാണ് ആർത്തവം. ഈ ദിവസങ്ങളിൽ ഒരുപാട് ആരോഗ്യ പ്രശ്‍നങ്ങളും സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. സ്ത്രീകൾ തങ്ങളുടെ ശരീരവും ആരോഗ്യവും കൃത്യമായി സംരക്ഷിക്കേണ്ട സമയമാണ് ആർത്തവം. കൂടാതെ തന്നെ ഈ സമയത്ത് ശാരീരിക വൃത്തിക്കും വളരെയധികം പ്രാധാന്യമുണ്ട്.
ആർത്തവ സമയത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
1) ഓരോ നാല് മണിക്കൂറിലും സാനിറ്ററി പാഡ് മാറ്റണം
ആർത്തവ സമയത്ത് ഓരോ നാല് മണിക്കൂറുകൾ കൂടുമ്പോഴും സാനിറ്ററി പാഡ്, ടാംപൺ എന്നിവ മാറ്റാൻ ശ്രദ്ധിക്കണം.. ആറ് മണിക്കൂറിൽ കൂടുതൽ സാനിറ്ററി പാഡ്, ടാംപൺ എന്നിവ മാറ്റതിരുന്നാൽ അണുബാധയ്ക്കും, അല്ലെർജിക്കും മറ്റും കാരണമാകും. പലരും, പ്രത്യേകിച്ച് ആർത്തവത്തിന്റെ അവസാന സമയത്ത് പാഡ് മാറ്റാൻ മറക്കാറുണ്ട്. ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ALSO READ: Health Tips: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!
2) വാക്സ് ചെയ്യരുത്
ആർത്തവ സമയത്ത് ഹോർമോണിൽ കാര്യമായ മാറ്റം ഉണ്ടാകും. അത് മൂലം തന്നെ നിങ്ങളുടെ ത്വക്ക് വളരെ മൃദുലമായിരിക്കും. അതിനാൽ തന്നെ ഈ സമയത്ത് വാക്സ് ചെയ്‌താൽ വേദനയും, അസ്വസ്ഥതയും ഉണ്ടാകും.
3) ഉറക്കം
ആർത്തവ സമയത്ത് ആവശ്യമായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എല്ലാ ദിവസവും 8 മണിക്കൂറെങ്കിലും ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉറക്കം കുറഞ്ഞാൽ ഉത്കണ്ഠ, ദേഷ്യം, അലസത, വേദന എന്നീ പ്രശ്‍നങ്ങളെല്ലാം ഉണ്ടാകും.
4) കഫീൻ
ആർത്തവ സമയത്ത് വേദനയകറ്റാൻ ധാരാളം വെള്ളം കുടിക്കുകയും, നിർജ്‌ജലീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അതിനാൽ തന്നെ ഈ സമയത്ത് കഫീൻ അടങ്ങിയിട്ടുള്ള കാപ്പി, ചായ പോലുള്ള പന്നെയങ്ങൾ അധികം കുടിക്കരുത്. അത് നിർജ്ജലീകരണത്തിനും തുടർന്ന് വേദനയുണ്ടാകാനും കാരണമാകും.
5) ജങ്ക് ഫുഡ്
ആർത്തവ സമയത്ത് ധാരാളം ജങ്ക് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ഇത് ഒഴിവാക്കണം. എണ്ണ അടങ്ങിയ ധാരാളം ഭക്ഷണം കഴിക്കുന്നത് വയർ വേദന ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ ആർത്തവ സമയത്ത് ആരോഗ്യ പൂർണമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...