World Menopause Day: ആർത്തവ വിരാമം സ്ത്രീ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്; അറിഞ്ഞിരിക്കണം

World Menopause Day Significance: ആർത്തവ വിരാമം എന്ന ഘട്ടത്തിലെ ജൈവശാസ്ത്രപരവും സാമൂഹികവും ശാരീരികവുമായ മാറ്റങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് ഒക്ടോബർ 18ന് ലോക ആർത്തവവിരാമ ദിനമായി ആചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 03:01 PM IST
  • ഒരു നിശ്ചിത പ്രായത്തിന് ശേഷം ക്രമമായ ആർത്തവചക്രം വരാതാകുന്നതാണ് ആർത്തവ വിരാമം
  • ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് ആർത്തവമില്ലാതിരിക്കുമ്പോഴാണ് ആർത്തവവിരാമമായി കണക്കാക്കുന്നത്
World Menopause Day: ആർത്തവ വിരാമം സ്ത്രീ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്; അറിഞ്ഞിരിക്കണം

ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ കടന്നുപോകുന്ന ആർത്തവ വിരാമം എന്ന ഘട്ടത്തിലെ ജൈവശാസ്ത്രപരവും സാമൂഹികവും ശാരീരികവുമായ മാറ്റങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് ഒക്ടോബർ 18ന് ലോക ആർത്തവവിരാമ ദിനമായി ആചരിക്കുന്നത്.

ശാരീരികവും മാനസികവും സാമൂഹികവും ഉൾപ്പെടെ ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പോലുള്ള ഒരിക്കലും അഭിസംബോധന ചെയ്യാത്ത വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയായി ഈ ദിനം വർത്തിക്കുന്നു.

ഒരു നിശ്ചിത പ്രായത്തിന് ശേഷം ക്രമമായ ആർത്തവചക്രം വരാതാകുന്നതാണ് ആർത്തവ വിരാമം. ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് ആർത്തവമില്ലാതിരിക്കുമ്പോഴാണ് ആർത്തവവിരാമമായി കണക്കാക്കുന്നത്. ഓരോ സ്ത്രീകൾക്കും ആർത്തവ വിരാമം ഉണ്ടാകുന്ന പ്രായം വ്യത്യാസപ്പെടാം. എന്നിരുന്നാലും, ഇത് സാധാരണയായി നാൽപ്പതുകളുടെ അവസാനത്തിലോ 50 കളുടെ തുടക്കത്തിലോ സംഭവിക്കുന്നു.

ALSO READ: Heart Health: ചീസ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

സ്ത്രീ ശരീരത്തിലെ പ്രധാന ഹോർമോണുകളെ വലിയ രീതിയിൽ ബാധിക്കുന്നതിനാൽ ആർത്തവവിരാമം ശരീരത്തിൽ ആരോ​ഗ്യപരമായ നിരവധി മാറ്റങ്ങൾക്ക് കാരണമാകും. ആർത്തവ വിരാമ സമയത്ത്, പല സ്ത്രീകളും വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. ഉറക്കക്കുറവ്, അമിതമായ വിയർപ്പ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

ഈ ലക്ഷണങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്. ജീവിതശൈലി മാറ്റങ്ങൾ, ഓവർ-ദി-കൌണ്ടർ മരുന്നുകൾ, ഹോർമോൺ തെറാപ്പി എന്നിവയിലൂടെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News