എല്ലാ വർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച സിഒപിഡി ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് മലിനീകരണ രഹിതമായ അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലിനീകരണത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അവബോധം വളർത്താനാണ് ഈ ദിനം ആചരിക്കുന്നത്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നത് ആധുനിക കാലത്തെ ശ്വാസകോശ രോഗങ്ങളുടെ വിശാലമായ പദമാണ്. ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ തകരാറുകൾ വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ശ്വാസകോശത്തിന് തകരാറുകൾ സംഭവിച്ചാൽ പഴയപടിയാക്കുന്നത് പലപ്പോഴും സാധ്യമല്ല. ജീവിതശൈലിയിലെ മാറ്റങ്ങളും ചികിത്സയും രോഗിയുടെ നില മെച്ചപ്പെടാൻ സഹായിക്കുമെന്ന് മാത്രം.
കുട്ടികൾ, പ്രത്യേകിച്ച് മാസം തികയാതെ ജനിച്ച കുട്ടികൾ, ദുർബലമായ പ്രതിരോധശേഷി, ആസ്ത്മ എന്നീ അവസ്ഥകൾ ഉള്ളവർക്കും സിഒപിഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 15 വയസ്സിന് താഴെയുള്ള ലോകത്തിലെ ഏകദേശം 93 ശതമാനം കുട്ടികളും (1.8 ബില്യൺ കുട്ടികൾ) മലിനമായ വായു ശ്വസിക്കുന്നു. അത് അവരുടെ ആരോഗ്യത്തെയും വളർച്ചയെയും ദോഷകരമായി ബാധിക്കുന്നു. 2016-ൽ ആറ് ലക്ഷം കുട്ടികൾ മലിനമായ വായു മൂലമുണ്ടാകുന്ന ലോവർ റെസ്പിറേറ്ററി അണുബാധ മൂലം മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ALSO READ: World COPD Day 2002: ലോക സിഒപിഡി ദിനം; ലോക സിഒപിഡി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
എക്യുഐ അപകടകരമായ നിലയിലേക്ക് താഴ്ന്നതിനാൽ ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ഡൽഹി സർക്കാരിന്റെ സമീപകാല ഉത്തരവ്, മലിനമായ വായു ശ്വസിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും പൊതു സമൂഹം ചർച്ച ചെയ്യാൻ കാരണമായി. വർധിച്ചുവരുന്ന മലിനീകരണ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരങ്ങൾ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ വ്യാവസായിക ബഹിർഗമനം പ്രധാനമായും വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. വാഹനങ്ങളുടെ ജ്വലനവും തുടർന്നുള്ള ഗാർഹിക പുറന്തള്ളലും ഗ്രാമപ്രദേശങ്ങളിൽ വിള മാലിന്യങ്ങൾ കത്തിക്കുന്നതും ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളാണ്. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ മെട്രോകൾ ഒന്നാമതെത്തിയതിനാൽ, ഇനിയും ഇത് അവഗണിക്കാൻ സാധിക്കില്ല.
വായു മലിനീകരണത്തിന് പുറമെ പുകവലിയും സിഒപിഡി ബാധിക്കാനുള്ള പ്രധാന കാരണമാണ്. പുകവലി മനുഷ്യശരീരത്തിന് പ്രത്യേകിച്ച് ശ്വാസകോശത്തിന് ഗുരുതരമായ ദോഷം വരുത്തും. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവയുള്ള രോഗികൾ വായു മലിനീകരണത്തിന്റെ പ്രതികൂല അവസ്ഥയ്ക്ക് കൂടുതൽ ഇരയാകുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം കുറയുന്നതിനാൽ ശ്വാസകോശ സംബന്ധമായ തകരാറുകൾ വർധിക്കുകയും ആസ്ത്മ വർധിക്കുകയും ചെയ്യും. വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾ സിഒപിഡിക്ക് കൂടുതൽ സാധ്യതയുള്ളവരായി മാറുന്നത് ഗാർഹിക പാചക പുക മൂലമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
ALSO READ: World copd day 2022: സംസ്ഥാനത്ത് കൂടുതൽ ‘ശ്വാസ്’ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനുപകരം ശുദ്ധവും ഹരിതവുമായ ഊർജ സ്രോതസ്സുകളുടെ ഉപയോഗം ജനകീയമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മെട്രോകളിൽ മികച്ച മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകളും ഗ്രാമപ്രദേശങ്ങളിലെ വിള മാലിന്യങ്ങൾ കത്തിക്കുന്നതിന് ശാസ്ത്രീയമായ രീതികളും പിന്തുടരേണ്ടതുണ്ട്. വായു മലിനീകരണത്തിന്റെ അപകടസാധ്യതകൾ കുട്ടികളിൽ കുറയ്ക്കുന്നതിന്, സ്‌കൂളുകളും കളിസ്ഥലങ്ങളും തിരക്കേറിയ റോഡുകൾ, ഫാക്ടറികൾ, പവർ പ്ലാന്റുകൾ എന്നിവയിൽ നിന്ന് അകലെ സ്ഥാപിക്കണം. എന്നാൽ ഈ മാറ്റത്തിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കരുത്, ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ഒരു പ്രതിരോധ ജീവിതശൈലി അനിവാര്യമാണ്. വ്യക്തിഗത തലത്തിലുള്ള ജീവിതശൈലി പരിഷ്‌കരണങ്ങളുടെ പങ്ക് വായു മലിനീകരണത്തെയും സിഒപിഡി ഉൾപ്പെടെയുള്ള തത്ഫലമായുണ്ടാകുന്ന വൈകല്യങ്ങളെയും വിജയകരമായി ചെറുക്കാൻ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് മുതൽ പുകവലി ഉപേക്ഷിക്കുന്നത് വരെ, ചെറിയ ജീവിതശൈലി പരിഷ്‌കാരങ്ങൾ ആരോഗ്യകരവും സന്തുഷ്ടവുമായ ശ്വാസകോശം ഉറപ്പാക്കുന്നതിൽ വളരെയധികം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...