Vitamin Supplements: വിറ്റാമിൻ സപ്ലിമെന്റുകൾ കഴിച്ച് തുടങ്ങേണ്ട ശരിയായ പ്രായം ഏത്?

Vitamin Supplements: തിരക്കേറിയ ജീവിതശൈലിയും  ഭക്ഷണത്തിലെ പോഷകാഹാരക്കുറവും നേരിടാനാണ് വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ തുടങ്ങിയ സപ്ലിമെന്റുകൾ എടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 09:30 PM IST
  • ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതാണ് കൂടുതൽ നല്ലത്
  • എന്നാൽ, ഇത്തരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ സപ്ലിമെന്റുകൾ കഴിക്കേണ്ട സാഹചര്യം ഉണ്ടാകും
Vitamin Supplements: വിറ്റാമിൻ സപ്ലിമെന്റുകൾ കഴിച്ച് തുടങ്ങേണ്ട ശരിയായ പ്രായം ഏത്?

അപര്യാപ്തമായ പോഷകാഹാരം, വാർദ്ധക്യം, പാരമ്പര്യമായ രോ​ഗാവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാൽ ചില ആളുകൾക്ക് ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് ഉണ്ടാകും. ഇത് നികത്താൻ സപ്ലിമെന്റുകൾ സഹായിക്കുന്നു. തിരക്കേറിയ ജീവിതശൈലിയും  ഭക്ഷണത്തിലെ പോഷകാഹാരക്കുറവും നേരിടാനാണ് വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ തുടങ്ങിയ സപ്ലിമെന്റുകൾ എടുക്കുന്നത്. ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ, ഇത്തരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ സപ്ലിമെന്റുകൾ കഴിക്കേണ്ട സാഹചര്യം ഉണ്ടാകും. വിവിധ സപ്ലിമെന്റുകൾ എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

20 വയസിനും 30 വയസിനും ഇടയിലുള്ളവർക്ക്: ഒരു പ്രോട്ടീൻ സപ്ലിമെന്റ് ദിവസത്തിന്റെ പകുതിക്കും ആവശ്യമായ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റും. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യം മികച്ചതാക്കുന്നു.  വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ ശരീരത്തിന്റെ ഹോർമോൺ ആരോഗ്യവും പ്രതിരോധശേഷിയും ഉറപ്പാക്കാൻ സഹായിക്കുന്നു.  വിളർച്ചയും ഇരുമ്പിന്റെ കുറവും നേരിടാൻ ഇരുമ്പ് സപ്ലിമെന്റുകൾ പ്രത്യേകിച്ച് സ്ത്രീകളെ സഹായിക്കുന്നു.

ALSO READ: നവജാത ശിശുക്കളെ ബാധിക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

30 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക്: മുപ്പതുകളിൽ മെറ്റബോളിസവും ഭക്ഷണത്തിന്റെ ആഗിരണവും മന്ദഗതിയിലാകുന്നു.
വിറ്റാമിൻ ഡി, ഒമേഗ 3, വിറ്റാമിൻ സി, കൊളാജൻ, പ്രോട്ടീൻ സപ്ലിമെന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, സിങ്ക്, കാൽസ്യം എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ എടുക്കുന്നത് സാധാരണമാണ്. സുരക്ഷിതമായ വിറ്റാമിനുകൾ പലപ്പോഴും ഡയറ്റീഷ്യൻമാർ ശുപാർശ ചെയ്യുന്നുണ്ട്. കാൽസ്യവും വിറ്റാമിൻ ഡിയും ശരീരത്തിലെത്തുന്നത് നിങ്ങളുടെ പ്രായത്തിനനുസരിച്ച് അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. കറ്റാർ വാഴ, മുരിങ്ങയില, സ്പിരുലിന, ഗോതമ്പ് ഗ്രാസ്, ഹെംപ് അല്ലെങ്കിൽ പ്രകൃതിദത്ത പ്രോബയോട്ടിക്സ് എന്നിവയും ഈ പ്രായത്തിൽ ശുപാർശ ചെയ്യുന്നു.

40 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക്: നാൽപ്പതുകൾ ആകുമ്പോഴേക്കും ശരീരം വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നു. ഈ പ്രായത്തിൽ ശരിയായ സപ്ലിമെന്റുകൾ കഴിക്കേണ്ടത് പ്രധാനമാണ്. മികച്ച ആന്റിഓക്‌സിഡന്റുകളായി അറിയപ്പെടുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാൽസ്യവും വിറ്റാമിൻ ഡിയും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് വിറ്റാമിൻ ആഗിരണം ചെയ്യപ്പെടുന്നതിന്റെ അഭാവം നികത്താൻ വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ സഹായിക്കുന്നു. സിങ്ക്, സെലിനിയം സപ്ലിമെന്റുകൾ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും തൈറോയ്ഡ് പ്രവർത്തനങ്ങൾ മികച്ചതായി നിലനിർത്തുകയും ചെയ്യുന്നു. മഗ്നീഷ്യം, ബി-കോംപ്ലക്സ് സപ്ലിമെന്റുകൾ നിങ്ങളുടെ മൊത്തത്തിലുള്ള ഊർജ്ജ നിലകളെ സഹായിക്കുന്നു.

ALSO READ: Sleep: ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഈ രോ​ഗാവസ്ഥകൾ നിങ്ങളെ കാത്തിരിക്കുന്നു

50 വയസിന് മുകളിലുള്ളവർക്ക്: 50 വയസ്സ് പിന്നിട്ടാൽ ശരീരം പ്രായവുമായി ബന്ധപ്പെട്ട അപചയത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നു. വിറ്റാമിൻ ഡിയും കാൽസ്യം സപ്ലിമെന്റുകളും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. സിങ്കും മറ്റ് ആന്റിഓക്‌സിഡന്റുകളും ‌പ്രതിരോധശേഷി നിലനിർത്തുന്നു. വിറ്റാമിൻ ബി കോംപ്ലക്സ് മെറ്റബോളിസത്തിനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഒമേഗ 3 ഉം മറ്റ് ആൻറി-ഇൻഫ്ലമേറ്ററി സപ്ലിമെന്റുകളും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, മറ്റ് പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരുന്നത് ചെറുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News