What Is Hypersomnia: എന്താണ് ഹൈപ്പർസോമ്നിയ? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

Sleep disorder: ക്ഷീണം, മയക്കം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഊർജ്ജത്തിന്റെ കടുത്ത അഭാവം, കൂടാതെ വ്യക്തമായ മനസ്സോടെ ചിന്തിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഹൈപ്പർസോമ്നിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 06:37 AM IST
  • രാത്രിയിലെ മോശം ഉറക്കവം രാത്രിയിലെ ഉറക്കക്കുറവ് മൂലം പകൽ ഉറക്കം വരുന്നതും ഹൈപ്പർസോമ്നിയ കാരണം നിരന്തരം ഉറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്
  • ഒരു വ്യക്തിക്ക് ദിവസം മുഴുവൻ അമിതമായ ഉറക്കം അനുഭവപ്പെടുന്നതാണ് ഹൈപ്പർസോമ്നിയ
  • പകൽ സമയത്ത് മാത്രം ഉറക്കം വരുന്നതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്
What Is Hypersomnia: എന്താണ് ഹൈപ്പർസോമ്നിയ? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഏഴ് മണിക്കൂറിലധികം ഉറങ്ങിയാലും വീണ്ടും അമിതമായി ഉറക്കം വരുന്ന ഒരു അവസ്ഥയാണ് ഹൈപ്പർസോമ്നിയ. പലർക്കും ഈ അവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അവബോധം ഇല്ലായിരിക്കാം. ഈ രോഗാവസ്ഥ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും ചില ഗുരുതരമായ രോഗങ്ങൾ ഇതിന് കാരണമാകാം. എപ്പോൾ വേണമെങ്കിലും ഉറങ്ങാൻ കഴിയുന്നത് പോലെയുള്ള ലക്ഷണങ്ങൾ ഈ അവസ്ഥ അനുഭവിക്കുന്നവരിൽ ഉണ്ടാകും. അത് ജോലിസ്ഥലത്തോ അല്ലെങ്കിൽ വാഹനമോടിക്കുമ്പോൾ പോലുമോ ആകാം. ക്ഷീണം, മയക്കം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഊർജ്ജത്തിന്റെ കടുത്ത അഭാവം, കൂടാതെ വ്യക്തമായ മനസ്സോടെ ചിന്തിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഹൈപ്പർസോമ്നിയയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

എന്താണ് ഹൈപ്പർസോമ്നിയ?
രാത്രിയിലെ മോശം ഉറക്കവം രാത്രിയിലെ ഉറക്കക്കുറവ് മൂലം പകൽ ഉറക്കം വരുന്നതും ഹൈപ്പർസോമ്നിയ കാരണം നിരന്തരം ഉറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു വ്യക്തിക്ക് ദിവസം മുഴുവൻ അമിതമായ ഉറക്കം അനുഭവപ്പെടുന്നതാണ് ഹൈപ്പർസോമ്നിയ. പകൽ സമയത്ത് മാത്രം ഉറക്കം വരുന്നതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. ഈ പ്രത്യേക അവസ്ഥയിൽ, ഒരു വ്യക്തി ഏകദേശം 7-8 മണിക്കൂർ ഉറങ്ങിയതിന് ശേഷവും ഉറക്കം വന്നേക്കാം. ഹൈപ്പർസോമ്നിയ അവസ്ഥ ഉള്ള വ്യക്തികൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ദിവസം മുഴുവൻ ഉറങ്ങുകയും ചെയ്തേക്കാം. ആത്യന്തികമായി സാധാരണ ഉറക്കത്തിനേക്കാൾ ഇത്തരം ആളുകൾക്ക് വീണ്ടും ഉറക്കം വരും.

ഹൈപ്പർസോമ്നിയയുടെ കാരണങ്ങൾ
1-പകൽ സമയത്തെ ഉറക്കം, സ്ലീപ് അപ്നിയ എന്നിങ്ങനെ അറിയപ്പെടുന്ന നാർകോലെപ്സി പോലുള്ള ഉറക്ക തകരാറുകൾ, ഉറക്കത്തിൽ ശ്വസന തടസ്സങ്ങൾ അനുഭവപ്പെടുന്നത് എന്നിവയെല്ലാം ഹൈപ്പർസോമ്നിയയ്ക്ക് കാരണമാകാം.
2-രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാത്തത്.
3- അമിതവണ്ണവും അമിതഭാരവും.
4- ഇഡിയോപതിക് ഹൈപ്പർസോമ്നിയ.
5- അമിതമായ മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം.
6- പാർക്കിൻസൺസ് അല്ലെങ്കിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലെയുള്ള ഏതെങ്കിലും ന്യൂറോളജിക്കൽ രോഗം.
7- തലയ്ക്കേറ്റ പരിക്കുകൾ.
8- ട്രാൻക്വിലൈസറുകൾ അല്ലെങ്കിൽ ആന്റിഹിസ്റ്റാമൈനുകൾ പോലുള്ള മരുന്നുകൾ.
9- ജനിതക ഘടകങ്ങൾ.
10- വിഷാദം.

ഹൈപ്പർസോമ്നിയ അവസ്ഥയെ നേരിടുന്നതിനുള്ള വഴികൾ
1- നിങ്ങളുടെ ഉറക്കസമയം ഷെഡ്യൂൾ ചെയ്യുകയും അത് പതിവായി പിന്തുടരുകയും ചെയ്യുക.
2- കഫീൻ അടങ്ങിയ പാനീയങ്ങളൊന്നും കുടിക്കരുത്, പ്രത്യേകിച്ച് ഉറങ്ങുന്നതിന് തൊട്ടുമുമ്പ്.
3- ഉറങ്ങുന്നതിനുമുമ്പ് മദ്യം കഴിക്കരുത്.
4- ഉറങ്ങുന്നതിന് മുമ്പ് നിക്കോട്ടിൻ പോലുള്ള ഏതെങ്കിലും തരത്തിലുള്ള ഉത്തേജകവസ്തുക്കൾ ഒഴിവാക്കുക, ഈ ഉൽപ്പന്നങ്ങൾ ഉറക്കം വൈകിപ്പിക്കും കൂടാതെ ക്രമരഹിതവും അസ്വസ്ഥവുമായ ഉറക്കത്തിന് കാരണമാകും.
5- ദഹിക്കാൻ പ്രയാസമുള്ള ചിലതരം ഭക്ഷണങ്ങളുണ്ട്, അത് നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം.
6- നിങ്ങൾക്ക് ഹൈപ്പർസോമ്നിയ ഉണ്ടെന്ന് അറിയാമെങ്കിൽ, ഡ്രൈവിംഗ് പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
7- രാത്രി വൈകിയുള്ള ഷിഫ്റ്റുകൾ എടുക്കരുത്, ഇത് ആരോഗ്യത്തെ കൂടുതൽ ഗുരുതരമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News