ലൈംഗികബന്ധം എന്നതിനെ പലരും പല രീതിയിലാണ് നിര്‍വചിക്കുന്നത്. ഓരോ ആളുകളിലും ലൈംഗിക താത്പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക പ്രതികരണങ്ങളും വ്യത്യസ്തമാണ്. പുരുഷന്‍മാരില്‍ ഈ വേഗത കൂടുതലും സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കുറവുമാണ്. ഈ വേഗതയിലെ വ്യത്യാസം കുറച്ചുകൊണ്ടുവരുന്നതില്‍ ഫോര്‍പ്ലേയ്ക്ക് വലിയ പങ്കുവഹിക്കാനാകും.
ലൈംഗികതയില്‍ സംതൃപ്തി കൈവരിക്കുന്നതിന് ഫോര്‍പ്ലേ സഹായിക്കും. പുരുഷനും സ്ത്രീയ്ക്കും ഒരേ സമയം രതിമൂര്‍ച്ഛ ലഭിക്കാന്‍ ഫോര്‍പ്ലേയിലൂടെ കഴിയും. സംഭോഗം എന്ന ലക്ഷ്യത്തിലേയ്ക്ക് മാത്രം പുരുഷന്‍മാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഫോര്‍പ്ലേയുടെ വേഗത കുറയുന്നു. ഇത് കാരണം സ്ത്രീകളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ അവഗണന നേരിടുക തന്നെയാണ് ചെയ്യുന്നത്.
ALSO READ: ആർത്തവസമയത്തെ ലൈംഗികബന്ധം; ഗർഭം ധരിക്കാനുള്ള സാധ്യത എത്രത്തോളം
അതേസമയം, പ്രായമാകുന്നതിന് അനുസരിച്ച് പുരുഷന്‍മാരിലും ഫോര്‍പ്ലേയോട് താത്പ്പര്യം കൂടിവരും. പ്രായം കൂടുംതോറും പുരുഷന്റെ ലൈംഗിക പ്രതികരണ വേഗത കുറയുന്നതാണ് ഇതിന് കാരണം. മധ്യവയസ് പിന്നിട്ട് തുടങ്ങുമ്പോള്‍ മുതല്‍ തന്നെ പുരുഷന് പൂര്‍ണമായ ഉദ്ധാരണത്തിന് ഇണയുടെ സാന്നിധ്യവും സഹായവും വേണ്ടി വരുമെന്ന് അര്‍ത്ഥം.
എന്താണ് ഫോര്‍പ്ലേ?
ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പങ്കാളികള്‍ നടത്തുന്ന ശാരീരികവും മാനസികവുമായ എല്ലാതരം സ്‌നേഹ പ്രകടനങ്ങളും ഫോര്‍പ്ലേയാണ്. സ്പര്‍ശനത്തിലൂടെ ആരംഭിക്കുന്ന ഫോര്‍പ്ലേയുടെ സാധ്യതകള്‍ സംഭോഗത്തിന് മുമ്പ് വരെ അനന്തമാണ്. ഒരിക്കല്‍ മാത്രം ചെയ്യേണ്ടതോ അല്ലെങ്കില്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കേണ്ടതോ മാത്രമായി ഫോര്‍പ്ലേയെ കാണാന്‍ പാടില്ല. ഇണയുടെ ശരീരത്തെയും മനസിനെയും ഒരേ സമയത്ത് ഉണര്‍ത്തുകയും അവരെ സംഭോഗത്തിന് തയ്യാറെടുപ്പിക്കുകയും ചെയ്യുക എന്നതാണ് ഫോര്‍പ്ലേയുടെ ആത്യന്തികമായ ലക്ഷ്യം. വളരെ സാവധാനത്തില്‍ ആസ്വദിച്ച് ചെയ്യേണ്ട ഒന്ന് കൂടിയാണ് ഫോര്‍പ്ലേ.
പലപ്പോഴും പങ്കാളികള്‍ക്കിടയിലുള്ള ഒരു സംശയമാണ് ഫോര്‍പ്ലേ ആര് തുടങ്ങണം എന്നത്. ഇതിന് കൃത്യമായ ഒരു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം മാനസികമായി ലൈംഗികബന്ധത്തിന് ആദ്യം തയ്യാറെടുക്കുന്ന വ്യക്തി തന്നെ തുടങ്ങി വെയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍, ലൈംഗിക വികാരങ്ങള്‍ പെട്ടെന്ന് ഉണരുന്നതിനാല്‍ പുരുഷന് തന്നെ ഫോര്‍പ്ലേയ്ക്ക് മുന്‍കൈ എടുക്കാം. പ്രണയസല്ലാപം മുതല്‍, ചുംബനവും ആലിംഗനവും ചെറു സ്പര്‍ശവുമെല്ലാം ഫോര്‍പ്ലേയിലെ അവിഭാജ്യ ഘടകങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...