പിണറായി വിജയൻ ഒരു കോവിഡിയറ്റ് (Covidiot); വി മുരളീധരന്റെ വാക്കിന്റെ അർഥം തേടി സോഷ്യൽ മീഡിയ

മാസ്ക് ഉപയോഗിക്കാതെയിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ലക്ഷണങ്ങളുണ്ടായിട്ടും സ്വയം നിരീക്ഷണത്തിൽ പോകാതെയും പരിശോധന നടത്താതെയും ഇരിക്കുന്നവരെ Covidiot എന്ന് വിളിക്കും.  

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 05:58 PM IST
  • കോവിഡ് മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെയാണ് കോവിഡിയറ്റ് എന്ന് വിളിക്കുന്നത്.
  • കോവിഡ് മഹാമാരി വന്നെത്തിന് ശേഷം ഉണ്ടായി വന്ന ഒരു വാക്കാണ് കോവിഡിയറ്റ്.
  • മാസ്ക് ഉപയോഗിക്കാതെയിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ലക്ഷണങ്ങളുണ്ടായിട്ടും സ്വയം നിരീക്ഷണത്തിൽ പോകാതെയും പരിശോധന നടത്താതെയും ഇരിക്കുന്നവരെ Covidiot എന്ന് വിളിക്കും.
  • നിരന്തരമായി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്ന വാക്കല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി തന്റെ ട്വിറ്ററിൽ പറഞ്ഞു.
പിണറായി വിജയൻ ഒരു കോവിഡിയറ്റ് (Covidiot);  വി മുരളീധരന്റെ വാക്കിന്റെ അർഥം തേടി സോഷ്യൽ മീഡിയ

Thiruvananthapuram:മുഖ്യമന്ത്രി Pinarayi Vijayan കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന ആരോപണങ്ങൾക്ക് പിന്നാലെ രൂക്ഷ വിമർശനവമായി കേന്ദ്രമന്ത്രി V Muraleedharan രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്നാണ് കേന്ദ്രമന്ത്രി വിളിച്ചത്. ഇപ്പൊൾ Covidiot എന്ന വാക്കിന്റെ അർഥം തിരഞ്ഞ് കൊണ്ടിരിക്കുകയാണ് മലയാളികൾ. കോവിഡ് മാനദണ്ഡങ്ങൾക്ക് അഥവാ മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെയാണ് കോവിഡിയറ്റ് എന്ന് വിളിക്കുന്നത്.

കോവിഡ് (Covid 19) മഹാമാരി വന്നെത്തിന് ശേഷം ഉണ്ടായി വന്ന ഒരു വാക്കാണ് കോവിഡിയറ്റ്. ഒരു കോവിഡിയറ്റ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കില്ലെന്ന് മാത്രമല്ല വളരെ സ്വാർത്ഥതയോടെ പെരുമാറി മറ്റുള്ളവർക്കും കൂടി രോഗബാധ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. ഇങ്ങനെ ഉള്ളവർ രോഗം പടർന്ന് പിടിക്കാനും കോവിഡ് രോഗത്തെ അനിയന്ത്രിതമായ അവസ്ഥയിലേക്ക് എത്തിക്കാനും കാരണമാകും. 

ALSO READ: പിടിച്ചുകെട്ടാനാകാതെ കൊവിഡ്; സംസ്ഥാനം വീണ്ടും അടച്ചിടലിലേക്ക്?

മാസ്ക് ഉപയോഗിക്കാതെയിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ലക്ഷണങ്ങളുണ്ടായിട്ടും സ്വയം നിരീക്ഷണത്തിൽ പോകാതെയും പരിശോധന നടത്താതെയും ഇരിക്കുന്നവരെ Covidiot എന്ന് വിളിക്കും. നിരന്തരമായി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്ന വാക്കല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി തന്റെ ട്വിറ്ററിൽ പറഞ്ഞു.

ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്, നാളെയും മറ്റന്നാളുമായി 2.5 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിതനായ ഒരാൾക്ക് പത്താം ദിവസമാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്, എന്നാൽ ഇതൊന്നും വില കൽപ്പിക്കാതെ മുഖ്യമന്ത്രി ചികിത്സ അവസാനിപ്പിച്ച് നെഗറ്റീവായി എന്ന് പറഞ്ഞ് ആശുപത്രി വിടുകയും ചെയ്തു എന്ന് മുരളീധരൻ പറഞ്ഞു.  കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലയെന്ന് ആരോപിച്ച വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി ആദ്യം സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News