Honey Side Effects: തേൻ അമിതമായാൽ പണികിട്ടും, ഉറപ്പ്!

Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും തേനിന്റെ ഉപയോഗം ദോഷം ചെയ്യും എന്നറിയുന്ന എത്രപേരുണ്ട് നമുക്കിടയിൽ.  അതെ..  നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നത് വലിയൊരു സത്യമാണ്.   

Written by - Ajitha Kumari | Last Updated : Mar 19, 2024, 01:42 PM IST
  • തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും തേനിന്റെ ഉപയോഗം ദോഷം ചെയ്യും എന്നറിയുന്ന എത്രപേരുണ്ട്
  • തേൻ അളവിൽ കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും
  • ധാരാളം പോഷകങ്ങളും ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് തേൻ
Honey Side Effects: തേൻ അമിതമായാൽ പണികിട്ടും, ഉറപ്പ്!

Honey Side Effects: ധാരാളം പോഷകങ്ങളും ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് തേൻ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് തേൻ വളരെയധികം സഹായിക്കും. തേനിനെ ഒരുതരത്തിൽ അമൃതായിട്ടാണ് കാണുന്നതെന്ന് വേണമെങ്കിലും പറയാം. തേൻ ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. ഇത് അപകടകരമായ അണുബാധകളെ അകറ്റി നിർത്തും. 

Also Read: ശരീരഭാരം കുറയ്ക്കാൻ ഈ പച്ചക്കറി ജൂസുകൾ പൊളിയാണ്, അറിയാം

 

ശരീരഭാരം കുറയ്ക്കാൻ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് തേൻ. പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ തേൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽത്തുന്നത് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കഴിയുമെന്ന്സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും തേൻ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.  അതിപ്പോൾ അമൃതായാലും അധികമായാൽ ദോഷമാണല്ലോ.  എന്നാൽ ഇത് പലർത്തിക്കും അരിയില്ലായെന്നുമാത്രം.  ഭക്ഷണത്തിൽ തേൻ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് എന്തൊക്കെ ദോഷം വരുത്തുമെന്ന് നമുക്ക് അറിയാം...

Also Read: 30 വർഷങ്ങൾക്ക് ശേഷം രാഹു ചൊവ്വ സംഗമത്തിലൂടെ വിനാശകാരി അംഗരാക് യോഗം; ഈ രാശിക്കാർ സൂക്ഷിക്കുക!

 

തേൻ അധികം കഴിക്കുന്നത് ഒഴിവാക്കുക (Avoid consuming too much honey)

1. ദൈനംദിന ഭക്ഷണത്തിൽ തേൻ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാരം അതിവേഗം വർദ്ധിക്കുന്നതിന് കാരണമായേക്കും.  കാരണം തേനിൽ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് പര്യാപ്തമാണ്. അത് കാരണം ശരീരത്തിൽ കലോറി അതിവേഗം വർദ്ധിക്കും.  അതുകൊണ്ടുതന്നെ രാവിലെയും വൈകുന്നേരവും ആഹാരത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും. തേൻ പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക.  

2. തേനിന്റെ പ്രഭാവം ചൂടാണ്. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാ ഭക്ഷണപാനീയങ്ങളിലും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ദഹനത്തെ സാരമായി ബാധിക്കും. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഒപ്പം വയറു വേദന ഉണ്ടാക്കുകയും ചെയ്യും.

Also Read: വ്യാഴ-ബുധ സംഗമം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

 

3. തേൻ അമിതമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കും. ഇത് നിങ്ങളിൽ പ്രമേഹ സാധ്യതയുണ്ടാക്കും.  അതുകൊണ്ടുതന്നെ എല്ലാ ഭക്ഷണ പാനീയങ്ങളിലും തേൻ ഉപയോഗിക്കരുത്.

4. തേനിന്റെ അമിതമായ ഉപയോഗം നിങ്ങളിൽ ഹൈപ്പർടെൻഷന്റെ പ്രശ്നവും ഉണ്ടാക്കിയേക്കും. മാത്രമല്ല ഇതിലൂടെ നിങ്ങൾക്ക് അലർജിയുടെ പ്രശ്നവും ഉണ്ടാക്കാം. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനായി പ്രവർത്തിക്കുന്നു. എന്നാൽ ഇതിന്റെ അമിത ഉപയോഗം നിങ്ങൾക്ക് ഛർദ്ദിക്കും വയറിളക്കത്തിനും കാരണമായേക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News