Best dessert in the world: ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ചീസ് ഡെസേർട്ട് ഈ ഇന്ത്യൻ വിഭവം; നിങ്ങൾ കഴിച്ചിട്ടുണ്ടോ?

Indian sweets: പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിൻ്റെ ലോകത്തെ മികച്ച ചീസ് ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനമാണ് രസ്മലയ്ക്ക് ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 11:08 PM IST
  • പശ്ചിമബം​ഗാളിലെ മധുരവിഭവമാണ് രസ്മലയ്
  • ക്രീമി ഘടനയും മധുരവും നിറഞ്ഞതാണിത്
Best dessert in the world: ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ചീസ് ഡെസേർട്ട് ഈ ഇന്ത്യൻ വിഭവം; നിങ്ങൾ കഴിച്ചിട്ടുണ്ടോ?

ലോകത്തിലെ ഏറ്റവും മികച്ച ചീസ് ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ രുചികരമായ രസ്മലയ്. പശ്ചിമബം​ഗാളിലെ മധുരവിഭവമാണ് രസ്മലയ്. ക്രീമി ഘടനയും മധുരവും നിറഞ്ഞതാണിത്.

ഹോളി, ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ പ്രിയങ്കരമായ ഒരു മധുരപലഹാരമാണ് രസ്മലയ്. പാൽ തിളപ്പിച്ച് ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് പാലിനെ പിരിച്ച് ചീസ് നിർമിക്കുന്നു. ഇത് ഉപയോ​ഗിച്ചാണ് രസ്മലയ് നിർമിക്കുന്നത്.

ഈ ചീസ് കഷ്ണങ്ങൾ പഞ്ചസാര പാനിയിൽ ചേർത്താണ് രസ്മലയ് തയ്യാറാക്കുന്നത്. പാൽ, കുങ്കുമപ്പൂവ് തുടങ്ങിയ ചേർത്ത സിറപ്പിനൊപ്പമാണ് രസ്മലയ് വിളമ്പുന്നത്. ബ​ദാം, പിസ്ത തുടങ്ങിയ നട്സുകൾ അരിഞ്ഞത് ചേർത്താണ് രസ്മലയ് അലങ്കരിക്കുന്നത്.

തയ്യാറാക്കിയതിന് ശേഷം രസ്മലയ് തണുപ്പിച്ചാണ് കഴിക്കുന്നത്. പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിൻ്റെ ലോകത്തെ മികച്ച ചീസ് ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനമാണ് രസ്മലയ്ക്ക് ലഭിച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TasteAtlas (@tasteatlas)

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News