Weight Loss Habits: ഈ ശീലങ്ങള്‍ പാലിയ്ക്കൂ, പൊണ്ണത്തടി താനേ ഇല്ലാതാകും

Good Habits for Weight Loss: ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ഒരു നീണ്ട പ്രക്രിയയാണ്. ഇതിന് ശക്തമായ ദൃഢനിശ്ചയം ആവശ്യമാണ്.  നിങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശക്തമായ മാനസികാവസ്ഥയും ഉദ്ദേശ്യവും മാത്രമല്ല. കർശനമായ ഭക്ഷണക്രമം പിന്തുടരേണ്ടതും ആവശ്യമാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 04:14 PM IST
  • ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിന് ഏറ്റവും ആവശ്യമായത് ക്ഷമയും സ്ഥിരതയും അച്ചടക്കവുമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
Weight Loss Habits: ഈ ശീലങ്ങള്‍ പാലിയ്ക്കൂ, പൊണ്ണത്തടി താനേ ഇല്ലാതാകും

Good Habits for Weight Loss: അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് ആളുകൾ പല രീതികളും സ്വീകരിക്കുന്നു. എന്നാല്‍, വിജയിക്കുന്നില്ല. നമുക്കറിയാം, ശരീരഭാരം ഒരു തവണ വര്‍ദ്ധിച്ചാല്‍ പിന്നെ കുറയ്ക്കാന്‍ കഠിന പ്രയത്നം വേണ്ടി വരും.  

Also Read:  Saffron Benefits: മുടികൊഴിച്ചിൽ മുതൽ ആർത്തവ വേദന വരെ അകറ്റാം, കുങ്കുമപ്പൂവ് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ 

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള  കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിന് ഏറ്റവും ആവശ്യമായത് ക്ഷമയും സ്ഥിരതയും അച്ചടക്കവുമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ തുറന്നുകിട്ടും. എന്നാല്‍ അതില്‍ ഏതാണ് നിങ്ങളുടെ ശരീരത്തിന് യോജിച്ചത് എന്നതനുസരിച്ചിരിയ്ക്കും ഫലം. എന്നാല്‍ അത് തിരിച്ചറിയുക ബുദ്ധിമുട്ടാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ചിലപ്പോള്‍ ഏറെ ശ്രമിച്ചിട്ടും ശരീര ഭാരം കുറയാതെ വന്നാലോ? അതായത്  ചിട്ടയായ വ്യായാമം, ശരിയായ  ഭക്ഷണക്രമം ഇവയെല്ലാം പിന്തുടര്‍ന്നിട്ടും പൊണ്ണത്തടി കുറയുന്നില്ല എങ്കില്‍ ചിലപ്പോള്‍ കാരണം മറ്റൊന്നാകാം... 

Also Read:  Planet Vakri 2023: അടുത്ത 6 മാസം  ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം 

ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ഒരു നീണ്ട പ്രക്രിയയാണ്. ഇതിന് ശക്തമായ ദൃഢനിശ്ചയം ആവശ്യമാണ്. കൂടാതെ, നിങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശക്തമായ മാനസികാവസ്ഥയും ഉദ്ദേശ്യവും മാത്രമല്ല. കർശനമായ ഭക്ഷണക്രമം പിന്തുടരുക, പ്രലോഭിപ്പിക്കുന്ന ഭക്ഷണത്തിൽ നിന്ന് സ്വയം നിയന്ത്രിക്കുക, എന്നിവ അനിവാര്യമാണ്.   

അമിതവണ്ണം  തൈറോയ്ഡ്, പ്രമേഹം, ബിപി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് ഇടയാക്കുന്നു.  ശരീരഭാരം കൂടാനുള്ള പ്രധാന കാരണം നമ്മുടെ മോശം ജീവിതശൈലികള്‍ ആണ് എന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെ നാം അത് അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുക, രാത്രി വൈകി ഉറങ്ങുക,  രാവിലെ വൈകി ഉണരുക, വ്യായാമം ചെയ്യാതിരിക്കുക എന്നിവ സാവധാനത്തില്‍ പൊണ്ണത്തടിയിലേയ്ക്ക് നയിയ്ക്കുന്നു. പൊണ്ണത്തടി എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. 

എന്നാല്‍, ചില നല്ല ശീലങ്ങള്‍ പാലിച്ചാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സധിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ ശീലങ്ങള്‍ പ്രധാനമായും പ്രഭാതത്തില്‍ പാലിക്കേണ്ടവയാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം ശക്തമാക്കുക മാത്രമല്ല, കലോറി വേഗത്തിൽ എരിയിച്ചുകളയുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ രാവിലെ പാലിക്കേണ്ട ആ നല്ല ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വയർ വീർത്ത് തൂങ്ങിക്കിടക്കുന്ന അവസ്ഥ എല്ലാവരേയും വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ആളുകൾ പലപ്പോഴും തടിച്ച വയറിലേക്ക് നോക്കുന്നത് നിങ്ങളെ അസ്വസ്ഥതപ്പെടുത്തും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിലും അലസത കാരണം നിങ്ങള്‍ക്ക് അത് സാധിച്ചു എന്ന് വരില്ല. പഠനങ്ങള്‍ പറയുന്നതനുസരിച്ച്  ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. 

നിങ്ങൾ രാവിലെ ആരോഗ്യകരവും നല്ലതുമായ ശീലങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അതിശയകരമായ ഫലങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുക മാത്രമല്ല, കലോറി വേഗത്തിൽ എരിയിയ്ക്കുകയും ചെയ്യുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ നുറുങ്ങുകൾ തേടുകയാണെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ രാവിലെ സ്വീകരിക്കേണ്ട ചില നല്ല ശീലങ്ങൾ എന്തൊക്കെയാണെന്ന് അറിയാം  
 
രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുക.

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുക, ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല,, നിങ്ങളുടെ മെറ്റബോളിസവും ഉത്തേജിപ്പിക്കപ്പെടുന്നു. എന്നാല്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് വേണമെങ്കിൽ ഇതിൽ അല്പം നാരങ്ങ നീരോ തേനോ കലർത്തി കുടിക്കാം. 

ധാരാളം വെള്ളം കുടിയ്ക്കുക 

നിങ്ങൾ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിയ്ക്കുകയാണ് എങ്കില്‍ ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്തുക മാത്രമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടുതല്‍ വെള്ളം കുടിയ്ക്കുമ്പോള്‍ വിശപ്പ്‌ കുറയുന്നു എന്നതും ഗുണം ചെയ്യും. 

ഉയർന്ന ഫൈബറും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം

ഉയർന്ന ഫൈബറും പ്രോട്ടീനും അടങ്ങിയ പ്രഭാത ഭക്ഷണത്തിലൂടെ നിങ്ങള്‍ ദിവസം ആരംഭിക്കുകയാണെങ്കിൽ, ഏറെ നേരത്തേയ്ക്ക്  വിശക്കില്ല. ഇത് അധികം ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കാന്‍ സഹായിയ്ക്കും.  

വ്യായാമം പതിവാക്കുക 

നിങ്ങൾ ദിവസവും അല്പ സമയം  വ്യായാമം ചെയ്യുകയാണെങ്കിൽ, അത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്. രാവിലെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഒരു നല്ല ശീലമാണ്, അതിനാൽ ദിവസവും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News