മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയൻ്റ് എന്ന സസ്യ സംയുക്തം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഇവയിലെ ഉയർന്ന നാരുകളുടെ ഉള്ളടക്കം ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. സാധാരണ ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ബദലായി മധുരക്കിഴങ്ങ് കണക്കാക്കപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉയർന്ന നാരുകൾ: മധുരക്കിഴങ്ങ് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കുറഞ്ഞ ഗ്ലൈസെമിക് സൂചിക: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ജിഐ കൂടുതലുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് ജിഐ കുറവുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കുന്നു. ഇത് ഇൻസുലിൻ അളവ് സ്ഥിരപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഇത് മെറ്റബോളിസം മികച്ചതാക്കാനും സഹായിക്കുന്നു.
ALSO READ: ഈ ഫലം കഴിക്കൂ... ശരീരഭാരം കുറയ്ക്കാൻ മികച്ചത്, ഗുണങ്ങൾ നിരവധി
പോഷക ഗുണങ്ങൾ: മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ (എ, സി, ബി6), ധാതുക്കൾ (പൊട്ടാസ്യം, മാംഗനീസ്), ആൻ്റിഓക്സിഡൻ്റുകൾ എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് കലോറി വർധിപ്പിക്കാതെ തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നതിന് ഒപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നാച്ചുറൽ ഡൈയൂററ്റിക്: മധുരക്കിഴങ്ങിലെ പൊട്ടാസ്യം പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുകയും ശരീരത്തിലെ വീക്കം കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയർ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഉയർന്ന ജലാംശം: നിർജ്ജലീകരണം മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. മധുരക്കിഴങ്ങ് കഴിക്കുന്നത് ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കും. ഇവ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.