Weight Loss: തുളസി വിത്തുകൾ ചേർത്ത വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Basil Seeds For Weight Loss: മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ കഴിക്കുന്ന നിരവധി പാനീയങ്ങളുണ്ട്. ഇവയിൽ വളരെയധികം ​ഗുണം ചെയ്യുന്ന ഒന്നാണ് തുളസി വിത്തുകൾ ചേർത്ത വെള്ളം.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 10:10 AM IST
  • തുളസി വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
  • ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു
  • മെറ്റബോളിസത്തെ ഇത് മികച്ചതാക്കുന്നു
Weight Loss: തുളസി വിത്തുകൾ ചേർത്ത വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

തുളസി വിത്തുകൾ ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കുന്നതിനും ഈ പാനീയം സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ കഴിക്കുന്ന നിരവധി പാനീയങ്ങളുണ്ട്. ഇവയിൽ വളരെയധികം ​ഗുണം ചെയ്യുന്ന ഒന്നാണ് തുളസി വിത്തുകൾ ചേർത്ത വെള്ളം. തുളസി വിത്തുകൾ ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ശരീരഭാരം നിയന്ത്രിക്കുന്നു: തുളസി വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആമാശയം കൂടുതൽ നേരം നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാൽ, കലോറികൾ വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ ഇത് മികച്ചതാക്കുന്നു.

ദഹനത്തിന് നല്ലത്: തുളസി വിത്തുകൾ വെള്ളത്തിൽ കുതിർക്കുമ്പോൾ വീർക്കുന്ന ഒരു ജെൽ പോലെയുള്ള പദാർത്ഥമാണ്. ഇത് ദഹനത്തിന് മികച്ചതാണ്. മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. നാരുകൾ ദഹനത്തിന് വളരെയധികം ​ഗുണം ചെയ്യും. അതിനാൽ, കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും ഇത് സഹായിക്കുന്നു.

പ്രമേഹ നിയന്ത്രണം: ഇന്ത്യയിൽ അതിവേ​ഗം വികസിക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമായി പ്രമേഹം മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായി നിലിർത്താനും തുളസി വിത്തുകൾ ചേർത്ത വെള്ളം നല്ലതാണ്. കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറുന്നത് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

ALSO READ: Apple Cider Vinegar: ആപ്പിൾ സിഡെർ വിനെ​ഗർ ആരോ​ഗ്യത്തിന് ​മികച്ചത്... ​ഗുണങ്ങൾ അറിയാം

ചർമ്മത്തിന് നല്ലത്: ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും തിളങ്ങുന്ന ചർമ്മം ലഭിക്കാനും സഹായിക്കും.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു: ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പോളിഫിനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും തുളസി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

അസിഡിറ്റിക്ക് നല്ലത്: നെഞ്ചെരിച്ചിൽ ശമിപ്പിക്കാൻ തുളസി വിത്ത് ചേർത്ത വെള്ളം നല്ലതാണ്. ഇത് എച്ച്സിഎല്ലിന്റെ അസിഡിറ്റി പ്രഭാവം നിർവീര്യമാക്കാൻ സഹായിക്കുന്നു. പതിവായി തുളസി വിത്തുകൾ ചേർത്ത വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഉപാപചയം വർധിപ്പിക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News