Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് നന്ന്!

Weight Loss Tips: ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.  ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്ത് കഴിക്കണം അല്ലെങ്കിൽ എന്ത് കഴിക്കരുത് എന്ന കാര്യം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ  ശരീരഭാരം കൂടാതിരിക്കാൻ ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം  

Written by - Ajitha Kumari | Last Updated : May 16, 2022, 07:34 PM IST
  • ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്
  • രാത്രിയിൽ അധിക ഭക്ഷണം കഴിക്കരുത്
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് നന്ന്!

Weight Loss Tips: തടി കുറയ്ക്കാനായി എല്ലാവരും അവരവരുടെ രീതിയിൽ ശ്രമിക്കുമെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതായത് രാത്രിയിൽ അധിക ഭക്ഷണം കഴിക്കരുത് കാരണം അധിക ഭക്ഷണം നിങ്ങളുടെ ഭാരം വർധിക്കും.  വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം...

Also Read: ഗ്രീൻ ടീ കുടിച്ചാൽ വയർ കുറയുമോ? ഇല്ല; പക്ഷേ വ്യായാമത്തിനൊപ്പം ​ഗ്രീൻ ടീ കൂടിയായാൽ വയർ കുറയും

1. കൂടുതൽ വെള്ളം കുടിക്കുക (Drink more water)

ഏവർക്കും അറിയാവുന്ന കാര്യമാണ് വെള്ളം ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണെന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ് രാത്രിയിൽ ധാരാളം വെള്ളം കുടിക്കണം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാകും ഒപ്പം ശരീരഭാരവും കുറയുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് കഴിയുന്നത്ര വെള്ളം കുടിക്കുന്നത് ഉത്തമം.

2. രാത്രിയിൽ കുളിച്ചശേഷം ഉറങ്ങുക (Take a shower and sleep at night)

രാത്രി ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് നല്ലതാണ്.  ഇത് ശരീര ഭാരം കുറയുന്നതിന് സഹായിക്കും. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുളിക്കാൻ ശ്രമിക്കുക.

Also Read: Viral Video: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

3. ഉറങ്ങുന്നതിനുമുമ്പ് ലഘുവ്യായാമം ചെയ്യുക (Do Light Exercise Before Sleeping)

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങരുത് കാരണം അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വയറ് അസ്വസ്ഥമാവുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ ലഘുവായ വ്യായാമം ചെയ്യണം ഇത് നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

4. ആവശ്യത്തിന് ഉറങ്ങുക (Get enough sleep)

വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാലും പൊണ്ണത്തടി വർദ്ധിക്കുന്നതായി പല ഗവേഷണങ്ങളിലും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ നന്നായി ഉറങ്ങണം. നന്നായി ഉറങ്ങിയാൽ വയറിലെ കൊഴുപ്പ് കുറയും. അതുപോലെ ചിപ്‌സ് പോലെയുള്ള സാധനങ്ങളൊന്നും രാത്രിയിൽ കഴിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News