Viral News : വിവാഹം ഇറ്റലിയിൽ ആഘോഷമാക്കാം; ലക്ഷങ്ങൾ ഇങ്ങോട്ട് കിട്ടും, കിടിലൻ ഓഫറുമായി സ്വപ്ന നഗരം!

ചിലവ് ഒരു പ്രശ്നമാകില്ല എന്നു മാത്രമല്ല ലക്ഷങ്ങൾ പാരിതോഷികമായി  ലഭിക്കുകയും ചെയ്യും.  ഇറ്റലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലാസിയോയിലെ പ്രദേശിക ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 05:33 PM IST
  • ഇവിടെ എത്തുവാന്‍ റോമില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം സഞ്ചരിക്കണം.
  • യൂറോപ്പിലെ ഏറ്റവും മനോഹരമായ പാര്‍ക്കുകളിലൊന്നായാണ് ലാസിയോയിലെ ടിവോലിയിലെ വില്ല ഗ്രിഗോറിയാന അറിയപ്പെടുന്നത്.
  • താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പുരാതന അക്രോപോളിസിലെ കൊത്തിയെടുത്ത വളരെ കുത്തനെയുള്ള വില്ല ഗ്രിഗോറിയാന പോപ്പ് ഗ്രിഗറി പതിനാറാമനാണ് നിര്‍മ്മിച്ചത്.
Viral News : വിവാഹം ഇറ്റലിയിൽ ആഘോഷമാക്കാം; ലക്ഷങ്ങൾ ഇങ്ങോട്ട് കിട്ടും, കിടിലൻ ഓഫറുമായി സ്വപ്ന നഗരം!

വിവാഹം എത്രത്തോളം വ്യത്യസ്തമായി നടത്താം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് വച്ച് വിവാഹം നടക്കണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം സെറ്റിങ്സ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് ഇന്നത്തെ വിവാഹ ആഘോഷങ്ങൾ നടക്കാറുള്ളത്. ഇത്തരത്തിൽ പുതുമയുള്ള വിവാഹ ആഘോഷങ്ങൾ പ്ലാൻ ചെയ്യുന്നവർക്കായി ഒരു കിടിലൻ ഓഫര്‍ എത്തിയിരിക്കുകയാണ്. ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ലാസിയോയിൽ വച്ച് വിവാഹം നടത്താം. ചിലവ് ഒരു പ്രശ്നമാകില്ല എന്നു മാത്രമല്ല ലക്ഷങ്ങൾ പാരിതോഷികമായി  ലഭിക്കുകയും ചെയ്യും.  ഇറ്റലിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലാസിയോയിലെ പ്രദേശിക ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. 

'ഇന്‍ ലാസിയോ വിത്ത് ലവ്' എന്ന പേരിലാണ് പദ്ധതി. ഈ പദ്ധതിയനുസരിച്ച് ഇവിടെ വിവാഹിതരാകുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായമാണ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. സെന്‍ട്രല്‍ പെനിസ്യുലാറിന്‍റെ ഭാഗമായ ലാസിയോ ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന രണ്ടാമത്തെ പ്രദേശവുമാണ്. തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന ലാസിയോ വിനോദ സഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള സ്ഥലവും കൂടിയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളില്‍ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇറ്റലി. ഇവിടുത്തെ ചരിത്ര സ്മാരകങ്ങളും ടസ്കനി പോലുള്ള പ്രകൃതിമനോഹരമായ സ്ഥലങ്ങളും ലോക പ്രസിദ്ധങ്ങളാണ്. 

ALSO READ : Mayor Arya Rajendran : സിംപിൾ സ്റ്റൈലിഷ് ലുക്കിൽ മേയർ ആര്യ; ശ്രദ്ധേയമായി വിജിയുടെ ന്യൂഡ് മേക്കപ്പ്

ഇവിടുത്തെ തീരദേശ പ്രദേശങ്ങളും തീം വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഉള്‍പ്പെടുന്നുണ്ട് . എന്നാല്‍ കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഇവിടെ നടക്കേണ്ടിരുന്ന നൂറുകണക്കിന് വിവാഹങ്ങളാണ് മാറ്റിവച്ചത്. അതുകൊണ്ടു തന്നെ  ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് രംഗത്ത് തങ്ങളുടെ ആധിപത്യം തിരികെപിടിക്കുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികളുമായി രാജ്യം എത്തിയിരിക്കുന്നത്. 

അതിമനോഹരമായ ഭൂപ്രകൃതിയാണ് ലാസിയോയെ വ്യത്യസ്തമാക്കുന്നത്. വടക്ക് ടസ്കാനി, ഉംബ്രിയ, മാർഷെ, കിഴക്ക് അബ്രൂസോ, മോളിസ്, തെക്ക് കാമ്പാനിയ, പടിഞ്ഞാറ് ടൈറേനിയൻ കടൽ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നുണ്ട് ലാസിയോ. ലാസിയോ മൊത്തത്തില്‍ പരന്ന പ്രദേശമാണെങ്കിലും ചില ഇടങ്ങൾ പര്‍വ്വത പ്രദേശങ്ങളുമാണ്. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ബീച്ചുകളാണ്. അതിൽ തന്നെ  മണല്‍ ബീച്ചുകളാണ്  അധികവുമുള്ളത്.

ALSO READ : Kodaikanal Tourism : നിങ്ങളുടെ കൊടൈക്കനാൽ യാത്ര വ്യത്യസ്തമാക്കണോ? ഈയിടങ്ങൾ സന്ദർശിക്കാം

റോമിന്റെ പ്രശസ്തിയില്‍ മങ്ങിപ്പോയ നഗരമെന്നാണ് സഞ്ചാരികള്‍ ലാസിയോയെ വിശേഷിപ്പിക്കുന്നത്.  റോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്. അഗ്നി പര്‍വ്വതങ്ങള്‍, തടാകങ്ങള്‍, മധ്യകാലത്തിന്റെ അവർണ്ണനീയമായ ഭംഗിയുമായി നില്‍ക്കുന്ന നഗരങ്ങള്‍, ടൈറേനിയൻ കടല്‍, മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിങ്ങനെ അതിമനോഹരമായ കാഴ്ചകളാണ് ഈ നഗരം സഞ്ചാരികൾക്കായി കാത്തു വച്ചിരിക്കുന്നത്. മാത്രമല്ല ഇവിടുത്തെ  സാംസ്കാരിക ഇടങ്ങളും ഏറെ പ്രസിദ്ധമാണ്. ലാസിയോയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സുബിയാക്കോ നഗരത്തിലെ മൊണാസ്റ്റെറോ ഡി സാൻ ബെനെഡെറ്റോ. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ആശ്രമവും അതിനോടുത്തുള്ള ചാപ്പലും കാഴ്ചകളും  ഇതിൽ ഉള്‍പ്പെടുന്നു.  ഈ നിര്‍മിതിക്ക് ചരിത്രപ്രാധാന്യം ഏറെയുണ്ട്. ലാസിയോയുടെ തെക്ക്-കിഴക്കൻ ഭാഗത്താണ് ഇത്  സ്ഥിതി ചെയ്യുന്നത്.  

ഇവിടെ എത്തുവാന്‍ റോമില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം സഞ്ചരിക്കണം. യൂറോപ്പിലെ ഏറ്റവും മനോഹരമായ പാര്‍ക്കുകളിലൊന്നായാണ് ലാസിയോയിലെ ടിവോലിയിലെ വില്ല ഗ്രിഗോറിയാന അറിയപ്പെടുന്നത്. താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പുരാതന അക്രോപോളിസിലെ കൊത്തിയെടുത്ത വളരെ കുത്തനെയുള്ള  വില്ല ഗ്രിഗോറിയാന പോപ്പ് ഗ്രിഗറി പതിനാറാമനാണ് നിര്‍മ്മിച്ചത്. 1834-ൽ അനിയൻ നദിയിലെ വെള്ളപ്പൊക്കത്തിൽ നിന്ന് ടിവോലി പട്ടണത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മിതി. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ലാസിയോയില്‍ വെച്ച് വിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് 2000 യൂറോ അഥവാ 1.68 ലക്ഷം രൂപയാണ് സമ്മാനമായി നല്കുന്നത്. ഈ ഫണ്ടിലേക്ക് മാത്രമായി 10 മില്യണ്‍ യൂറോയാണ്  ഭരണകൂടം മാറ്റിവെച്ചിരിക്കുന്നത്.

ALSO READ : Most Haunted Places In Kerala : ഈ സ്ഥലങ്ങളിൽ പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇതാ കേരളത്തിലെ പ്രേതബാധയ്ക്ക് പേരുകേട്ട ഇടങ്ങൾ

ഈ പാരിതോഷികം ചിലവുകളിലേക്കായി റീഫണ്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനായി 2023 ജനുവരി അവസാനം വരെയോ അല്ലെങ്കില്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് തീരുന്നതു വരെയോ അപേക്ഷിക്കാവുന്നതാണ്. വിവാഹം നടന്ന ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.വിവാഹ പ്ലാനര്‍മാര്‍, വിവാഹ വസ്ത്രങ്ങൾ, വേദികൾ, കാറ്ററിംഗ്, പൂക്കൾ, കാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയ ചിലവുകളെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News