നല്ല മൊരിഞ്ഞ ദോശയും തക്കാളിചട്നിയും കഴിച്ചിട്ടുണ്ടോ? ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. വെറും പത്ത് മിനുറ്റ് കൊണ്ട് സ്വാദിഷ്ടമായ ചട്നി തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
ചിരകിയ തേങ്ങ- ഒരു കപ്പ്
തക്കാളി- 1 (വലുത്)
പച്ചമുളക്- 2
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ആദ്യം ചിരകിയ തേങ്ങ, അര സ്പൂൺ മുളക് പൊടി എന്നിവ അൽപം വെളളം ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. (സാധാരണ ചമ്മന്തി പരുവത്തിൽ മാത്രം അരച്ചെടുക്കുക). ഇനി ഒരു പാൻ എടുത്ത് അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുകിട്ട് പൊട്ടിക്കുക.
എന്നിട്ട് ഒരു പിടി കറിവേപ്പില കൂടെ ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞ് വന്നാൽ അതിലേക്ക് നേരത്തെ അരച്ച തേങ്ങ ചേർക്കുക. ആവശ്യമെങ്കിൽ അൽപം വെളളം ചേർക്കാവുന്നതാണ്. ഇനി ലോ ഫ്ലെയ്മിൽ ചൂടാക്കാൻ വെക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക (എരിവ് വേണമെങ്കിൽ മുളക്പൊടിയുടെ അളവ് കൂട്ടാവുന്നതാണ്) . ചെറുതായി തിള വന്നാൽ തീ ഓഫ് ചെയ്ത് ദോശക്കൊപ്പവും ഇഡ്ഢലിക്കൊപ്പവും കഴിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA