മഴക്കാലമായാൽ പലവിധ വ്യാധികൾ ആണ് തലപ്പൊക്കുന്നത്. പകർച്ച പനിയും ജലദോഷവും എല്ലാം കൂടെ ഒരുമിച്ചു വരുന്ന ഒരു ദുരിതകാലം. ഒട്ടുമിക്ക ആളുകള്‍ക്കും പകര്‍ച്ചപ്പനിയും കഫകെട്ടും പിടികൂടാറുണ്ട്. മുതിര്‍ന്നവർക്ക് ഇത്തരം രോഗങ്ങള്‍ പിടിപെട്ടാൽ അവര്‍ തന്നെ സ്വയം പരിപാലിക്കുകയും അതുപോലെ, വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്ത് അതിനെ വേഗത്തില്‍ മാറ്റിയെടുക്കും. എന്നാല്‍, കുട്ടികള്‍ക്ക് മഴക്കാല രോഗങ്ങള്‍ പിടിപ്പെട്ടാല്‍ അത് മാറാനും അവരുടെ ആരോഗ്യം തിരിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്.
ഇത്തരത്തില്‍ രോഗങ്ങള്‍ പിടിപെടാതിരിക്കണമെങ്കില്‍ നമ്മൾ അവരുടെ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. അതിനായി ആദ്യം കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഈ മഴക്കാലത്ത് അമ്മമാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
പോഷക സമൃദ്ധം
കുട്ടികൾക്ക് നല്ല പോഷകസമൃദ്ധമായ ആഹാരം നൽകുക. അതായത് കുട്ടികള്‍ക്ക് മഴക്കാലത്ത് എണ്ണപ്പലഹാരങ്ങളും അതുപോലെ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ നല്‍കുന്നതിന് പകരം, നല്ല പോഷക സമൃദ്ധമായ ആഹാരങ്ങള്‍ നല്‍കിയാല്‍ ഇത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
ALSO READ: പ്രഭാതത്തില്‍ ഈ 5 കാര്യങ്ങള്‍ ചെയ്യുക, 60ലും ചർമ്മം തിളങ്ങും!!
പ്രത്യേകിച്ച് സിട്രിക് പഴങ്ങളും നാരുകളും പോഷകങ്ങളും അടങ്ങിയ പഴം പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കിയാല്‍ അത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും, കുട്ടികള്‍ നല്ല ഹെല്‍ത്തിയായി ഇരിക്കാനും ഇവ സഹായിക്കുന്നു. അതിനാല്‍, അത്യാവശ്യം പഴം പച്ചക്കറികളും നട്‌സുമെല്ലാം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതിലൂടെ കുഞ്ഞുങ്ങളിൽ ഒരു നല്ല ജീവിതശൈലി വളർത്തിയെടുക്കാനും കഴിയും.
കാരണം മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികള്‍ക്കും നല്ല ജീവിതശൈലി പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. പൊതുവില്‍ കുട്ടികള്‍ക്ക് കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ നല്ല മടിയായിരിക്കും.മാത്രമല്ല നല്ല ഭക്ഷണങ്ങളോട് വിരക്തി ആയിരിക്കും. പാക്കറ്റ് ഫുഡും, എണ്ണ പലഹാരങ്ങളും ആണ് പൊതുവിൽ ഇഷ്ടം. എന്നാല്‍, ഈ ശീലങ്ങള്‍ മാറ്റി എടുത്ത്, കൃത്യ സമയത്ത് തന്നെ ആഹാരം കഴിക്കാന്‍ പഠിപ്പിക്കുക.
അതുപോലെ, കുട്ടികള്‍ നന്നായി ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുട്ടികള്‍ രാത്രിയില്‍ അധിക സമയം ഫോണ്‍ നോക്കി ഇരിക്കുന്നത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് അവരുടെ ഉറക്കത്തെ ബാധിക്കാം. ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തേയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
വൃത്തി
കുട്ടികളില്‍ നല്ല വൃത്തി വളര്‍ത്തി എടുക്കേണ്ടത് വളരെ അനിവാര്യമാണ്. പുറത്ത് പോയി വന്നാല്‍ കൈ- കാലുകള്‍ കഴുകാനും, അതുപോലെ, ആഹാരം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് കഴുകുവാനും പഠിപ്പിക്കുക.
അതുപോലെ, പുറത്ത് പോയി വന്നാല്‍ വസ്ത്രങ്ങള്‍ മാറ്റി, കൈ- കാലുകള്‍ കഴുകിയതിന് ശേഷം മാത്രം ആഹാരം കഴിക്കാൻ അനുവദിക്കുക. ഇത്തരത്തില്‍ നല്ല വൃത്തിയുള്ള അന്തരീക്ഷം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ പകുതിയും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇത് കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
ഇതിന് പുറമെ കുട്ടികളെ ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ ശീലിപ്പിക്കുക അതുപോലെ, ഇടവേളകളിൽ കളിക്കാന്‍ അനുവദിക്കുന്നതും അവരുടെ ശരീരം അനങ്ങാനും ഇത് ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.
അല്ലെങ്കില്‍ അമ്മമാര്‍ക്ക് തന്നെ ചെറിയ രീതിയില്‍ കുട്ടികളെ വ്യായാമം ചെയ്ത് പഠിപ്പിക്കാവുന്നതാണ്. ഇത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...