Tips to Identify Good Mangoes: നിറം കണ്ടു വീഴല്ലേ...പണി കിട്ടും! മാങ്ങ വാങ്ങിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

Tips to Identify Chemickal Injected Mangoes in Market: വെള്ളയോ നീലയോ അടയാളമുള്ള മാമ്പഴം കണ്ടാല്‍ അവയിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുക. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 12:48 PM IST
  • മാമ്പഴം പഴുപ്പിക്കാനായി കാല്‍സ്യം കാര്‍ബൈഡ് എന്ന കെമിക്കലാണ് എന്ന കെമിക്കലാണ് വ്യാപാരികള്‍ ഉപയോഗിക്കാറുള്ളത്.
  • പണ്ടുകാലങ്ങളില്‍ പുക വെച്ചോ അല്ലെങ്കില്‍ ചാക്കില്‍ കെട്ടിവെച്ചും മറ്റുമാണ് പാകമായ മാമ്പഴങ്ങള്‍ പഴുപ്പിച്ചെടുക്കാറ്.
  • രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നവയില്‍ പച്ചനിറത്തിലുള്ള പാടുകള്‍ അവിടിവിടായി കാണാം.
Tips to Identify Good Mangoes: നിറം കണ്ടു വീഴല്ലേ...പണി കിട്ടും! മാങ്ങ വാങ്ങിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഇപ്പോള്‍ മാമ്പഴക്കാലമാണ്. ചക്ക പോലെ മലയാളികള്‍ക്ക് വികാരമായ മറ്റൊരു പഴമാണ് മാമ്പഴം. മാമ്പഴ സീസണ്‍ എത്തിയാല്‍ പിന്നെ പരീക്ഷണങ്ങള്‍ എല്ലാം അതിന്റെ പുറത്താണ്. തനിനാടന്‍ പുളിശ്ശേരി തൊട്ട് മൊഡേണ്‍ സ്മൂത്തി വരെ അതില്‍ പെടും. പണ്ടു കാലങ്ങളില്‍ പാടത്തും പറമ്പിലും സുലഭമായിരുന്ന ഇവ ഇപ്പോള്‍ വിപണി കീഴടക്കുന്ന വിലയും ഡിമാന്‍ഡും കൂടിയ പഴങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ സ്വന്തം ഇനങ്ങള്‍ തൊട്ട് അന്യസംസ്ഥാനിയും വിദേശികളും എല്ലാം ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കും. അടുത്തെത്തുമ്പോള്‍ തന്നെ മനം മയക്കുന്ന മണവും നിറവുമാണ് ഇവയുടെ മുഖ്യ ആകര്‍ഷണം.

ഇതില്‍ വീണ് പലപ്പോഴും നമ്മള്‍ വാങ്ങിക്കഴിക്കുന്ന മാങ്ങകള്‍ യഥാര്‍ത്ഥത്തില്‍ കെമിക്കലുകളുടെ കൂടാരമാണെന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല. കാഴ്ച്ചയില്‍ ഇവര്‍ സുന്തരന്മാരാണെങ്കിലും ഇവ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. സീസണ്‍ ആയതോടെ  മാമ്പഴത്തിന് ആവശ്യക്കാരും കൂടിയിരിക്കുകയാണ്. പക്ഷെ അതിനനുസരിച്ച് മാമ്പഴങ്ങള്‍ ലഭ്യമാകാതാവുന്നതോടെ വ്യാജന്മാരും കളത്തിലിറങ്ങും. കച്ചവടക്കാര്‍ പലപ്പോഴും കെമിക്കലുകള്‍ കുത്തിവെച്ച് പാകമാകാത്ത മാമ്പഴങ്ങള്‍ പഴുപ്പിക്കുകയാണ് ചെയ്യുന്നത്.  ഇത് കഴിക്കുന്ന നമ്മളില്‍ ഗരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. 

ALSO READ: പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ മുടി വേഗം നരയ്ക്കും; കാരണം ഇതാണ്

എല്ലാവരെയും അടച്ച് ആക്ഷേപിക്കാന്‍ കഴിയില്ലെങ്കിലും ഭൂരിഭാഗം കച്ചവടക്കാരും ചെയ്യുന്നത് ഇത് തന്നെയാണ്. സാധാരണയായി പണ്ടുകാലങ്ങളില്‍ പുക വെച്ചോ അല്ലെങ്കില്‍ ചാക്കില്‍ കെട്ടിവെച്ചും മറ്റുമാണ് പാകമായ മാമ്പഴങ്ങള്‍ പഴുപ്പിച്ചെടുക്കാറ്. വിപണിയില്‍ ലഭിക്കുന്ന മാങ്ങകള്‍ നാടനാണോ അതോ കെമിക്കലുകള്‍ കുത്തിവച്ചതാണോ എന്ന് അറിയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സാധാരണയായി മാമ്പഴം പഴുപ്പിക്കാനായി കാല്‍സ്യം കാര്‍ബൈഡ് എന്ന കെമിക്കലാണ് എന്ന കെമിക്കലാണ് വ്യാപാരികള്‍ ഉപയോഗിക്കാറുള്ളത്. ഈര്‍പ്പവുമായി ഉണ്ടാകുന്ന സമ്പര്‍ക്കത്തിന്റെ ഫലമായി കാല്‍സ്യം കാര്‍ബൈഡ് അസറ്റിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് മാമ്പഴങ്ങള്‍ വേഗത്തില്‍ പഴുക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ പഴുപ്പിക്കുന്ന മാമ്പഴം കഴിക്കുന്നവരില്‍ ചര്‍മ്മ സമ്പന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ ബാധിക്കാന്‍ കാരണമാകുന്നു.

പൊതുവെ  ചെറിയ മാങ്ങകളാണ് കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിക്കാറ്. എഥിലീന്‍ ട്രീറ്റ്മെന്റും ചിലര്‍ ഇതില്‍ ഉപയോഗിക്കാറുണ്ട്. പഴങ്ങള്‍ എഥിലീന്‍ വാതകവുമായി കൂടിച്ചേരുമ്പോള്‍ പഴുക്കുന്നതിന് കാരണമാകുന്നു. പ്രകൃതിദത്ത സസ്യ ഹോര്‍മോണാണ് ഈ വാതകം. ഇത് പഴങ്ങളെ വേഗത്തില്‍ പാകമാകാന്‍ പ്രേരിപ്പിക്കുന്നു. മാങ്ങ വാങ്ങാന്‍ നോക്കുമ്പോള്‍ നമ്മള്‍ മുന്‍തൂക്കം നല്‍കുന്ന മറ്റൊന്നാണ് നിറം. മഞ്ഞ നിറത്തിലുള്ള എല്ലാ മാങ്ങകളും അത്ര നല്ലതല്ലെന്ന് ഓര്‍ക്കുക. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നവയില്‍  പച്ചനിറത്തിലുള്ള പാടുകള്‍ അവിടിവിടായി കാണാം. അല്ലാത്തത് ഒരു പോലെ എല്ലായിടത്തും പഴുക്കും. മറ്റൊരു ഘടകമാണ് മാങ്ങയുടെ വലിപ്പം. രാസവസ്തുക്കളുടെ സഹായത്തില്‍ പഴുപ്പിച്ചെടുത്തവ പൊതുവേ ചെറുതായിരിക്കും. അവയില്‍ ഭൂരിഭാഗത്തിനും നീര് ഒഴുകുന്നതായി കാണാന്‍ സാധിക്കും.

കൂടാതെ വെള്ളയോ നീലയോ അടയാളമുള്ള മാമ്പഴം കണ്ടാല്‍ ഒരിക്കലും വാങ്ങരുത്. നല്ല മാങ്ങകളെ തിരഞ്ഞെടുക്കാനുള്ള മറ്റൊരു രീതിയാണ് മാങ്ങകള്‍ വെള്ളത്തില്‍ മുക്കി നോക്കുക. ഇതിനെ  ഡിപ് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. ഒരു പാത്രത്തിലോ മറ്റോ വെള്ളമെടുത്ത മാങ്ങ അതില്‍ ഇട്ടു വെക്കുക. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്ന മാമ്പഴം സ്വാഭാവികമായി പാകമായതാണ്. എന്നാല്‍ മുകളില്‍ പൊങ്ങിക്കിടക്കുന്ന മാങ്ങയാണെങ്കില്‍ അത് വ്യാജന്മാരാണെന്ന് തിരിച്ചറിയാം. മറ്റൊരുപായം അമര്‍ത്തി നോക്കുകയാണ്. തൊടുമ്പോള്‍ മാമ്പഴം മൃദുവാണെങ്കില്‍ പഴുത്തതായി കണക്കാക്കാം. എന്നാല്‍ മാങ്ങ അമര്‍ത്തുമ്പോള്‍ ചിലയിടങ്ങളില്‍ കാഠിന്യമുണ്ടെങ്കില്‍ മാങ്ങ വേണ്ടത്ര പഴുക്കാത്തതും രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ് എന്നും മനസ്സിലാക്കുക. 

 

 

 

 

 

 

 

 

Trending News