Skin Problem in Covid: കൊറോണ വൈറസ് ഈ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും, എങ്ങനെ തിരിച്ചറിയാം

കൊറോണ വൈറസ് മനുഷ്യശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്കറിയാം. കൂടാതെ, കൊറോണ വൈറസിന്‍റെ പ്രഭാവം വളരെക്കാലം നീണ്ടുനിൽക്കുകയും ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 11:55 AM IST
  • ചര്‍മ്മം ചുവന്നു തടിയ്ക്കുക, വിരലുകള്‍ ചുവന്നു തടിയ്ക്കുക, ചര്‍മ്മം വരണ്ട് ഉണങ്ങുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ corona രോഗികള്‍ വെളിപ്പെടുത്തി.
Skin Problem in Covid: കൊറോണ വൈറസ് ഈ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും, എങ്ങനെ തിരിച്ചറിയാം

Skin Problem in Covid: കൊറോണ വൈറസ് മനുഷ്യശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്കറിയാം. കൂടാതെ, കൊറോണ വൈറസിന്‍റെ പ്രഭാവം വളരെക്കാലം നീണ്ടുനിൽക്കുകയും ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. 

കൊറോണ വൈറസ് ഹൃദയം, വൃക്കകൾ, ആമാശയം, തലച്ചോറ് എന്നിവയേയും ബാധിക്കുന്നു. എന്നാല്‍, അടുത്തിടെ നടത്തിയ പഠനം മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അതായത്, കൊറോണ വൈറസ് ശ്വാസകോശ സംബന്ധമായ പ്രശ്നം മാത്രമല്ല സൃഷ്ടിക്കുന്നത്, പല ചര്‍മ്മ രോഗങ്ങളും കൊറോണ വൈറസ് മൂലം ഉണ്ടാകാം.  അതായത്, ചര്‍മ്മം ചുവന്നു തടിയ്ക്കുന്നതും കൊറോണയും തമ്മിൽ വലിയ ബന്ധമാണുള്ളത്. 

Also Read:  High Cholesterol Diet: കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കും ഈ 5 പഴങ്ങൾ, ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുതേ

ബ്രിട്ടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണ വൈറസ് ചർമ്മരോഗങ്ങള്‍ക്കും കാരണമാകുന്നു. കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്പിൽ കൊറോണ പരിശോധനാ ഫലങ്ങൾ അപ്‌ഡേറ്റ് ചെയ്ത 3,36,487 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ആപ്പിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, ഇവരില്‍  8.8% പേർക്ക് കൊറോണ സമയത്ത് ചർമ്മപ്രശ്നങ്ങൾ ഉണ്ടായി. അതായത് ചര്‍മ്മം ചുവന്നു തടിയ്ക്കുക, വിരലുകള്‍ ചുവന്നു തടിയ്ക്കുക, ചര്‍മ്മം വരണ്ട്  ഉണങ്ങുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഈ രോഗികള്‍ വെളിപ്പെടുത്തി. കൊറോണ ബാധിയ്ക്കുന്ന സമയത്ത് ഉണ്ടാകുന്ന ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. 

Also Read:  Health Tips: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!

കൊറോണയുമായി ബന്ധപ്പെട്ട ചർമ്മപ്രശ്‌നങ്ങൾ എങ്ങനെ കണ്ടെത്താം? 
കൊറോണയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്.  ചർമ്മത്തിന്‍റെ അവസ്ഥ കൊറോണയുമായി ബന്ധപ്പെട്ടതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ, രോഗലക്ഷണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലക്ഷണങ്ങള്‍ ഏറ്റവുമധികം പ്രകടമാവുന്നത് കാല്‍ വിരലുകളിലാണ്.

അതായത്, കാല്‍ വിരലുകള്‍ ചുവന്ന് തടിയ്ക്കുകയും ചര്‍മ്മം വരണ്ട് ഉണങ്ങുകയും ചെയ്യും. കൂടാതെ, പഴുപ്പ് നിറഞ്ഞ ചെറിയ കുരുക്കളും ഉണ്ടാകാം. ഇത് വേദനാജനകമാണ്. ഈ കുരുക്കള്‍ സുഖപ്പെടുമ്പോള്‍ ചർമ്മം ഉണങ്ങി അടർന്നുപോകുന്നു. ചര്‍മ്മം ചുവക്കുക,  ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ ശരീരത്തിന്‍റെ പല ഭാഗത്തും ഉണ്ടാകാം. കൂടാതെ, വായില്‍ കുരുക്കളും  ഉണ്ടാകാം,  ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്. 

കൊറോണ കാലത്ത് ചർമ്മത്തിന് എങ്ങിനെ പരിചരണം നല്‍കാം  

ഇത്തരത്തില്‍ ചര്‍മ്മത്തില്‍ അസ്വഭാവികത തോന്നുമ്പോള്‍  ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക അല്ലെങ്കിൽ ഉപദേശം തേടുക. ചൊറിച്ചില്‍ ഒഴിവാക്കാന്‍ ചര്‍മ്മത്തില്‍ ലോഷന്‍ പുരട്ടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News