ആരോഗ്യത്തിന് ഹാനികരമാണെങ്കിലും മിക്കവർക്കും സുപരിചിതമായ ഒന്നാണ് ബിയർ. ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലർ പറയുന്നത് ദോഷം ചെയ്യുമെന്നാണ്. എന്നാൽ, അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അറിയാൻ സാധ്യത കുറവുള്ള ഒരു കാര്യമുണ്ട്. അത് എന്താണെന്ന് നോക്കാം.
ബിയർ ഏത് ബ്രാൻഡിൻ്റെ ആണെങ്കിലും അതിൻ്റെ കുപ്പിയുടെ നിറം പച്ചയോ ബ്രൗണോ മാത്രമാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? വെള്ളം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പാനീയമാണ് ബിയർ എന്നാണ് പറയാറുള്ളത്. പഴയ കണക്കുകൾ പ്രകാരം പ്രതിവർഷം 43,52,65,50,00,000 ബിയർ കാൻ ലോകത്താകമാനം വിറ്റഴിക്കപ്പെടുന്നുണ്ട്.
ALSO READ: നിർബന്ധമായും സ്ത്രീകളുടെ ഭക്ഷണത്തിൽ ഇവയുണ്ടായിരിക്കണം
ബിയർ ബോട്ടിലുകൾക്ക് എപ്പോഴും പച്ചയോ ബ്രൗണോ നിറമായിരിക്കും. ഈ രണ്ട് നിറങ്ങൾ ഒഴികെ മറ്റ് കളർ ബോട്ടിലുകളൊന്നും നിങ്ങൾ അധികം കണ്ടിട്ടുണ്ടാകില്ല. കാരണം, ആയിരക്കണക്കിന് വർഷങ്ങൾക്ക് പുരാതന ഈജിപ്തിലാണ് ആദ്യത്തെ ബിയർ കമ്പനി ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നത്. അക്കാലത്ത് ബിയർ സുതാര്യമായ കുപ്പികളിലായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ, സുതാര്യമായ കുപ്പികളിലാക്കിയപ്പോൾ സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ ബിയറിനെ നശിപ്പിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് ഉണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം കാരണം ആളുകൾ ബിയർ കുടിക്കാൻ വിസമ്മതിച്ചു.
ഈ പ്രശ്നം പരിഹരിക്കാൻ ബിയർ നിർമ്മാതാക്കൾ ഒരു പദ്ധതിയുമായി രംഗത്തെത്തി. അങ്ങനെ ബ്രൗൺ നിറത്തിലുള്ള കുപ്പികൾ ബിയറിനായി തിരഞ്ഞെടുത്തു. ബ്രൗൺ നിറത്തിലുള്ള കുപ്പികളെ സൂര്യരശ്മികൾ ബാധിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രൗൺ നിറത്തിലുള്ള കുപ്പികൾക്ക് ക്ഷാമമുണ്ടായി. ഇതോടെ ബിയർ നിർമ്മാതാക്കൾക്ക് സൂര്യപ്രകാശം ബാധിക്കാത്ത ഒരു നിറം തിരഞ്ഞെടുക്കേണ്ടി വന്നു. അങ്ങനെയാണ് ബ്രൗൺ നിറത്തിന് പകരം പച്ച നിറം തിരഞ്ഞെടുത്തത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.