Godzilla Ramen: ഇത് സൂപ്പറാ! "ഗോഡ്സില്ല റാമെൻ" കഴിച്ചിട്ടുണ്ടോ? വീഡിയോ

Video of eating Godzilla Ramen: ഇതിലെ മുഖ്യ താരം സാക്ഷാൽ മുതലയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 01:53 PM IST
  • ഇത് ഉണ്ടാക്കുന്നതിന്റെയും ആളുകൾ ആസ്വദിച്ച് കഴിക്കുന്നതിന്റെയും വീഡിയോയുമെല്ലാം വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
  • ഗോഡ്സില്ല റാമെനിലെ പ്രധാന ചേരുവ മുതലയാണ്.
Godzilla Ramen: ഇത് സൂപ്പറാ! "ഗോഡ്സില്ല റാമെൻ" കഴിച്ചിട്ടുണ്ടോ? വീഡിയോ

ഭക്ഷണത്തിൽ വൈവിദ്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു അടിപൊളി ഭക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറുകയാണ്. യുൻലിൻ കൗണ്ടിയിലെ ഡൗലിയു സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്റിലാണ് ഈ വെറൈറ്റി ഭക്ഷണം ഉള്ളത്. ഇത് ഉണ്ടാക്കുന്നതിന്റെയും ആളുകൾ ആസ്വദിച്ച് കഴിക്കുന്നതിന്റെയും വീഡിയോയുമെല്ലാം വൈറൽ ആയി കൊണ്ടിരിക്കുകയാണ്.  എന്താണീ ​ഗോഡ്സില്ല റാമെൻ ഇതിലെ മുഖ്യ താരം എന്താണെന്ന് അറിയുമോ? അത് മറ്റൊന്നുമല്ല വെളളത്തിലെ ഭീകരനായ സാക്ഷാൽ മുതല.

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സം​ഗതി സത്യമാണ്. ഗോഡ്സില്ല റാമെനിലെ പ്രധാന ചേരുവ മുതലയാണ്. അതിന്റെ മാംസമാണ് ഈ ഭക്ഷണം തയ്യാറാക്കാനായി ഉപയോ​ഗിച്ചിരിക്കുന്നത്. മുതലയുടെ  മുൻകാല് ആവിയിലോ അല്ലാതെയോ വേവിച്ചതിന് ശേഷം ആവശ്യമായ മസാലക്കൂട്ടുകളും ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ ഒരു യുവതി മുതല കാല് നന്നായി ആസ്വധിച്ച് കഴിക്കുന്നതായി കാണാം. കഴിക്കുന്നതോടൊപ്പം തന്നെ അതിന്റെ രുചിയെക്കുറിച്ചും അവർ വിവരിക്കുന്നുണ്ട്.

പന്നിയിറച്ചിയുടെ കാലിന്റെ രുചിയെന്നും ആവിയിൽ വേവിച്ച കോഴിയുടെ രുചിയെന്നുമൊക്കെയാണ് മുതല ഇറച്ചിയുടെ രുചി വിവരിക്കുന്നതിനായി അവർ താരതമ്യപ്പെടുത്തുന്നത്. അതേസമയം മുതല ഇറച്ചിയുടെ രുചി കൂട്ടുന്നതിന് വേണ്ടി 40 വ്യത്യസ്ഥ തരത്തിലുള്ള രുചിക്കൂട്ടുകളാണ് ഇതിൽ ചേർത്തിരിക്കുന്നതെന്ന് ഗോഡ്സില്ല റാമെൻ വിൽപ്പന ചെയ്യുന്ന റസ്റ്റോറന്റിന്റെ മുതലാളി പറയുന്നു. ഏതായാലും ഈ വ്യത്യതസ്ഥമായ ഭക്ഷണ വിഭവം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ ഭക്ഷണം രുചിച്ചറിയുന്നതിനായി റെസ്റ്റോറന്റിലേക്ക് എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News