Kidney Disease: വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

കിഡ്‌നി രോഗത്തിന്റെ ആരംഭത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്.  കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ നീരുണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 01:43 PM IST
  • കിഡ്‌നി രോഗത്തിന്റെ ആരംഭത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്.
  • കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ നീരുണ്ടാകും.
  • വൃക്ക രോഗം രൂക്ഷമാകുന്ന വേളയിൽ വിശപ്പില്ലായ്‌മ ഉണ്ടാകും.
  • വൃക്ക തകരാറിലാവുന്നത് ശരീരത്തിന്റെ പുറക് വശത്തും 2 വശങ്ങളിലും വേദന ഉണ്ടാകാറുണ്ട്.
Kidney Disease: വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

കിഡ്‌നി (Kidney)രോഗത്തിന്റെ ആരംഭത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്. രോഗം അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തുമ്പോൾ മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളു. അതിനാൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധനുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക.  വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം രക്തത്തിൽ ക്രീയറ്റിന്റെ (Kreatin)അളവ് കൂടുന്നതാണ്. ഈ രോഗാവസ്ഥയെ യുറീമിയ എന്ന് വിളിക്കും. മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?  

മൂത്രത്തിൽ രക്തത്തിന്റെ അംശം

മൂത്രത്തിൽ രക്തം (Blood) കാണുന്നതിനെ ഹെമറ്റൂറിയ എന്ന രോഗാവസ്ഥയായി ആണ് കണക്കാക്കുന്നത്. ഈ ലക്ഷണം കടുത്ത വൃക്ക രോഗം ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകളുടെ ലക്ഷണം ആകാം. ഈ രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിധഗ്തരുമായി ബന്ധപ്പെടേണ്ടത്ത് അത്യാവശ്യമാണ്.

ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

നീര് 

രക്തത്തിൽ അധികമായി ഉണ്ടാക്കുന്ന ദ്രാവകങ്ങൾ നീക്കുന്നത് വൃക്കയാണ്. എന്നാൽ വൃക്ക (Kidney) പ്രവർത്തിക്കാതെ വരുമ്പോൾ ഈ ദ്രാവകങ്ങൾ ശരീരത്തിൽ നീരുണ്ടാക്കാൻ കാരണമാകും. ഇത് കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ നീരുണ്ടാകും. മാത്രല്ല പ്രശനം രൂക്ഷമാകുന്ന അവസരത്തിൽ ശ്വാസകോശത്തിലും നീരുണ്ടാകും. ഇത് ശ്വാസതടസത്തിനും കാരണമാകും.

നടുവേദന

വൃക്ക തകരാറിലാവുന്നത് ശരീരത്തിന്റെ പുറക് വശത്തും 2 വശങ്ങളിലും വേദന (Pain) ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ  നെഞ്ചിന് കൂടിന്റെ തൊട്ടു താഴെയായി നടുവിനും അതിഭയങ്കരമായ വേദന അനുഭവപ്പെടാറുണ്ട്.

ALSO READ: Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ

ക്ഷീണം

ചുവന്ന രക്താണുക്കളിലേക്ക് ഓക്സിജൻ (Oxygen) എത്തിക്കുക്ക എന്നതും വൃക്കയുടെ ജോലിയാണ്. വൃക്ക തകരാറിലാവുന്നതോടെ ഈ പ്രോസസ്സ് നടക്കാതെ വരികയും അനീമിയക്ക് കാരണമാകുകയും ചെയ്യും. ഇത് മൂലം കടുത്ത ക്ഷീണവും, തലകറക്കവും, ആരോഗ്യക്കുറവും ഉണ്ടാകും.

വിശപ്പില്ലായ്‌മ 

വൃക്ക രോഗം രൂക്ഷമാകുന്ന വേളയിൽ വിശപ്പില്ലായ്‌മ ഉണ്ടാകും. ഇത് ആരോഗ്യ കുറവിലേക്കും ഭാരം അതിഭയങ്കരമായി കുറയാനും കാരണമാകും. 

ALSO READ: Dandruff വരാൻ കാരണം എന്ത്? എങ്ങനെ ഒഴിവാക്കാം?

ശർദ്ദിൽ

വൃക്ക തകരാറിൽ ആകുന്നതോടെ മെറ്റബോളിസം ശരിയായി നടക്കാതെ വരും, ഇതുമൂലം രക്തത്തിൽ മെറ്റബോളിക് വേസ്റ്റ് അടിഞ്ഞ് കൂടും. ഈ അവസ്ഥയിലെത്തുന്നവർക്ക് ഭക്ഷണത്തെ പറ്റി ആലോചിക്കുമ്പോൾ തന്നെ ശർദ്ദിൽ (Vomiting)വരാനുള്ള സാധ്യതയുണ്ട്.

 

Trending News