സംസ്ഥാനത്ത് വേനൽ ചൂട് കനക്കുകയാണ്. താപനില വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പകൽ 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
സംഭാരം: ചൂട് കാലത്തെ നിർജ്ജലീകരണം ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് സംഭാരം. ദഹനം മികച്ചതാക്കാനും കുടലിന്റെ ആരോഗ്യത്തിനും സംഭാരം നല്ലതാണ്.
ALSO READ: ചൂടിൽ ഉള്ളം തണുപ്പിക്കാൻ വാനില കസ്റ്റാർഡ് പുഡിങ് ഉണ്ടാക്കാം; ഇതാ ഒരു സിമ്പിൾ റെസിപ്പി
തണ്ണിമത്തൻ: തണ്ണിമത്തനിൽ 90 ശതമാനം ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശരീരത്തിന് തണുപ്പ് ലഭിക്കാനും സഹായിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തൻ.
വെള്ളരിക്ക: വെള്ളരിക്കയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ്. ഇവ ശരീരതാപനില കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. സാലഡുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് വെള്ളരിക്ക കഴിക്കാം.
ഇളനീർ: പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ് ഇളനീർ. ചൂടുകാലത്ത് ശരീരത്തിൽ നിന്നുള്ള ദ്രാവക നഷ്ടം കുറയ്ക്കാനും നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും.
തൈര്: പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ചൂട് കാലത്ത് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് തൈര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.