ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും പലർക്കും അറിയാത്ത ഒന്നാണ് സ്റ്റാർ ഫ്രൂട്ട്. കഴിക്കുമ്പോൾ പുളി തോന്നുമെങ്കിലും അതിന്റെ ഗുണങ്ങൾ വളരെ മധുരമേറിയതാണ്. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന് ധാരാളം ഊർജം ലഭിക്കാനും സ്റ്റാർ ഫ്രൂട്ട് സഹായിക്കും. ചർമത്തിലെ അണുബാധ, വരൾച്ച, തിണർപ്പ്, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയും.
ഹൃദയത്തിന് ഉത്തമം
സ്റ്റാർ ഫ്രൂട്ടിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ഗുണം ചെയ്യും. സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിന് ധാരാളം പോഷകങ്ങൾ നൽകുന്നു. കൂടാതെ, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദ്രോഗ സാധ്യതകളെയും ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.
ALSO READ: ഓർമ്മശക്തി മികച്ചതാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം
പ്രമേഹ രോഗികൾക്ക് ഫലപ്രദം
രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിനും നിയന്ത്രണത്തിൽ നിലനിർത്തണമെങ്കിൽ നിങ്ങൾക്ക് സ്റ്റാർ ഫ്രൂട്ട് കഴിക്കാം. നാരുകളാൽ സമ്പുഷ്ടമായ ഈ പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുകയും ചെയ്യും.
ദഹനത്തിന് സഹായിക്കുന്നു
സ്റ്റാർ ഫ്രൂട്ട് നാരുകളാൽ സമ്പുഷ്ടമാണ്. അതിനാൽ ഇത് വയറിനും ഗുണം ചെയ്യുകയും ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കാനും സ്റ്റാർ ഫ്രൂട്ട് ഉത്തമമാണ്.
മുടിക്ക് ഗുണം ചെയ്യും
വിറ്റാമിൻ ബി, സി എന്നിവയ്‌ക്കൊപ്പം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുകയും മുടിയെ ബലപ്പെടുത്തുകയും ചെയ്യുന്നു. വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് സ്റ്റാർ ഫ്രൂട്ട്. മരുന്ന് നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.
ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദം
മഞ്ഞുകാലത്ത് ചർമ്മപ്രശ്നങ്ങൾ സാധാരണമാണ്. സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് ചർമ്മത്തിലെ അണുബാധ, വരൾച്ച, തിണർപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് പരിഹാരം നൽകുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
പോഷകങ്ങളും വൈറ്റമിൻ-സിയും അടങ്ങിയ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ശൈത്യകാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്തുകയും ചെയ്യും.
വിശപ്പില്ലായ്മയ്ക്ക് പരിഹാരം
ഭൂരിഭാഗം ആളുകൾക്കും വിശപ്പ് അനുഭവപ്പെടാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് ശരീരത്തെ ദുർബലമാക്കുകയും ചില രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ സ്റ്റാർ ഫ്രൂട്ടിന്റെ നീര് പഞ്ചസാര ചേർത്ത് കുടിക്കുക. ഇത് 3-4 ദിവസത്തിനുള്ളിൽ ഫലം കാണിച്ച് തുടങ്ങും.
കണ്ണുകൾക്ക് ഗുണം ചെയ്യും
മഗ്നീഷ്യം, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുള്ള സ്റ്റാർ ഫ്രൂട്ട് കണ്ണുകൾക്ക് നല്ലതാണ്. ഇത് കണ്ണ് ചുവപ്പ്, നീർവീക്കം, കണ്ണുകളിലെ വേദന, കാഴ്ച മങ്ങൽ എന്നിവയുടെ പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...