Aging Facts: "പ്രായമാകുന്നുവെന്ന" തോന്നൽ എല്ലാവരുടെയും ഉള്ളിൽ ചെറിയ ഒരു ഭീതി ഉളവാക്കാറുണ്ട്. അതായത്, വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു. എന്നാൽ, നമുക്കെല്ലാവർക്കും കടന്നുപോകേണ്ട ജീവിതത്തിന്‍റെ മാറ്റങ്ങളിൽ ഒന്നാണ് ഇത്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വാർദ്ധക്യം നമ്മെ പിടികൂടും. എന്നാൽ, അല്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ഒരു കൊച്ചു സുന്ദരിയെപ്പോലെ കടന്നുപോകാം...!!
Also Read: International Yoga Day 2023: പ്രമേഹം നിയന്ത്രിക്കാൻ സഹായിയ്ക്കുന്ന 6 യോഗാസനങ്ങൾ
പ്രായമാകുന്നത് പ്രകടമാവുക എന്നത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. ചിലർ സമയത്തിന് മുൻപ് വാർദ്ധക്യത്തിൽ എത്തുന്നു. അതായത്, അവരെ കണ്ടാൽ ഉള്ളതില്‍ കവിഞ്ഞ പ്രായം തോന്നും.
വേഗത്തിൽ പ്രായമാകുന്നത് ഒഴിവാക്കാൻ ആരോഗ്യകരമായ ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്. അതിനാല്‍, നമ്മള്‍ നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് എന്ത് പിഴവുകള്‍ ആണ് വരുത്തുന്നത് എന്ന് മനസിലാക്കി അത് തിരുത്തേണ്ടത് അനിവാര്യമാണ്.
സമയത്തേക്കാൾ വേഗത്തിൽ പ്രായമാക്കുന്ന പല ഘടങ്ങള്‍ ഉണ്ട്. ചർമ്മ സംരക്ഷണത്തിനും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾക്കുമായി നാം ധാരാളം പണം ചിലവഴിക്കുമ്പോൾ, നമ്മുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തെയും പ്രായമാകൽ എന്ന ഘടകത്തെയും ഇത് പ്രധാനമായും ബാധിക്കുന്നു എന്നത് നാം അവഗണിക്കുന്നു.
സാധാരണയേക്കാൾ വേഗത്തിൽ പ്രായമാകുന്നത് നിങ്ങളെ ഏറെ ഭയപ്പെടുത്തും. എന്നിരുന്നാലും, അറിഞ്ഞോ അറിയാതെയോ നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടാകാം. ആ അവസരത്തില്‍ നിങ്ങളെ സാധാരണയേക്കാൾ വേഗത്തിൽ പ്രായമാക്കുന്ന, വാർദ്ധക്യത്തിൽ എത്തിയ്ക്കുന്ന അനാരോഗ്യകരമായ ദൈനംദിന ശീലങ്ങളുടെ ഒരു പട്ടിക ചുവടെയുണ്ട്. ഒന്ന് ശ്രദ്ധിക്കാം... അതായത് ഇക്കാര്യങ്ങള്‍ തിരുത്തേണ്ടത് അനിവാര്യമാണ്.
ഉറങ്ങുന്ന വശങ്ങൾ (Sleeping positions)
ഭൂരിഭാഗം ആളുകളും എങ്ങിനെയാണ് കിടന്നുറങ്ങുന്നത് എന്ന് ചിന്തിക്കാറില്ല. സുഖകരമായ ഒരു രീതിയില്‍ ഉറങ്ങുകയാണ് പതിവ്. എന്നാല്‍, ഇത് നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തേയും ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വശം ചെരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ഇത് ക്രമേണ ചര്‍മ്മത്തിന് അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും.
സൂര്യപ്രകാശം ഏൽക്കുന്നതും സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നതും (Sun exposure and not using sunscreen)
അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് ചർമ്മത്തിന് ഒട്ടും ആരോഗ്യകരമല്ല. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകൾക്ക് കാരണമാകുകയും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് 8% വേഗത്തിലാക്കുകയും ചെയ്യും. സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികൾ ചുളിവുകൾ, ചര്‍മ്മത്തില്‍ അയവ്, പിഗ്മെന്‍റേഷൻ, വരൾച്ച എന്നിവയ്ക്ക് കാരണമാകും. ആ അവസരത്തിലാണ് സൺസ്ക്രീൻ രക്ഷയ്ക്കായി എത്തുന്നത്. സൺസ്‌ക്രീനിന്‍റെ സ്ഥിരമായ ഉപയോഗം ഏകദേശം 20 ശതമാനം സൂര്യരശ്മികളെ തടയും. ഇത് ചര്‍മ്മത്തിന്‍റെ രക്ഷയ്ക്ക് ഏറെ സഹായകരമാണ്. അതിനാല്‍, വേഗത്തിൽ പ്രായമാകുന്നത് തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കാതെ വെളിയില്‍ ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
പുകവലിയും മദ്യപാനവും (Smoking and alcohol consumption)
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. സിഗരറ്റിന്‍റെ ഓരോ ബോക്സിലും നമുക്ക് ഈ ഈ മുന്നറിയിപ്പ് കാണുവാന്‍ സാധിക്കും. എന്നിരുന്നാലും പുകവലി തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്. ഇത് വിവിധ അവയവങ്ങളുടെ ആരോഗ്യകരമായ അവസ്ഥയെ വഷളാക്കുന്നു. ഒപ്പം ഇത് ഇത് ചർമ്മത്തിനും ഏറെ ദോഷം വരുത്തുന്നു. അതായത്, വാർദ്ധക്യം വേഗത്തിലാക്കുന്നു.
കൂടാതെ, പതിവായി മദ്യം കഴിക്കുന്നത് വാർദ്ധക്യത്തെ വേഗത്തിലാക്കും, കാരണം ഇത് വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ വളരെയധികം ബാധിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണക്രമവും അധികമായ പഞ്ചസാര ഉപഭോഗവും (Unhealthy diet and sugar consumption)
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ അനന്തര ഫലങ്ങള്‍ അനന്തമാണ്. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കാനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കാനും ശ്രദ്ധിക്കുക. പഞ്ചസാരയുടെ അമിത ഉപഭോഗം നിങ്ങളെ വേഗത്തിൽ പ്രായമാക്കും. അതിനാല്‍, ഭക്ഷണത്തില്‍ പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം (Usage of electronic devices)
ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഞങ്ങളുടെ ജോലികളിൽ ഭൂരിഭാഗവും ഓൺലൈനിലോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചോ ആണ് ചെയ്യുന്നത്. സാധാരണയായി, ആളുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതിദിനം ആറ് മണിക്കൂറിലധികം ചെലവഴിക്കുന്നു. നീല വെളിച്ചം നിങ്ങളുടെ ചർമ്മകോശങ്ങളെ ബാധിക്കുകയും കോശങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും. ഇതും വാര്‍ദ്ധ ഖ്യത്തെ എളുപ്പം ക്ഷണിച്ചു വരുത്താന്‍ ഇടയാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...