Star Fruit Benefits: സ്റ്റാർ ഫ്രൂട്ട് 'സ്റ്റാറാണ്'; ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

Health Benefits Of Star Fruit: വ്യതിരിക്തമായ രുചിക്കപ്പുറം നിരവധി ആരോ​ഗ്യ ​ഗുണങ്ങളും സ്റ്റാർ ഫ്രൂട്ടിനുണ്ട്. ദഹനം മികച്ചതാക്കുന്നത് മുതൽ ഹൃദയത്തെ ആരോ​ഗ്യത്തോടെ നലനിർത്തുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഈ പഴത്തിനുള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 02:34 PM IST
  • നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ സ്റ്റാർ ഫ്രൂട്ട് ഒരു മികച്ച ഓപ്ഷനാണ്
  • നാരുകളാൽ സമ്പുഷ്ടമായ ഈ പഴത്തിന് കലോറി വളരെ കുറവാണ്
  • ഇത് നിങ്ങളെ ദീർഘനേരം വിശപ്പില്ലാതെയിരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു
Star Fruit Benefits: സ്റ്റാർ ഫ്രൂട്ട് 'സ്റ്റാറാണ്'; ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

സ്റ്റാർ ഫ്രൂട്ട് പേര് പോലെ തന്നെ നക്ഷത്രത്തിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. ഇതിന് ചെറിയ പുളിപ്പും മധുരവും അടങ്ങിയ രുചിയാണ്. വ്യതിരിക്തമായ രുചിക്കപ്പുറം നിരവധി ആരോ​ഗ്യ ​ഗുണങ്ങളും സ്റ്റാർ ഫ്രൂട്ടിനുണ്ട്. ദഹനം മികച്ചതാക്കുന്നത് മുതൽ ഹൃദയത്തെ ആരോ​ഗ്യത്തോടെ നലനിർത്തുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഈ പഴത്തിനുള്ളത്. സ്റ്റാർ ഫ്രൂട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ശരീരഭാരം കുറയ്ക്കാൻ: നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ സ്റ്റാർ ഫ്രൂട്ട് ഒരു മികച്ച ഓപ്ഷനാണ്. നാരുകളാൽ സമ്പുഷ്ടമായ ഈ പഴത്തിന് കലോറി വളരെ കുറവാണ്. ഇത് നിങ്ങളെ ദീർഘനേരം വിശപ്പില്ലാതെയിരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

പോഷക സമ്പുഷ്ടം: സ്റ്റാർ ഫ്രൂട്ട് പോഷക സമ്പുഷ്ടമാണ്. ഇതിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. സ്റ്റാർ ഫ്രൂട്ടിൽ ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഇത് മികച്ചതാണ്.

ALSO READ: ഒരു ​ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ എന്താണ് ​ഗുണം?

ദഹനത്തിന് മികച്ചത്: ആരോ​ഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന ​ഗുണങ്ങൾ സ്റ്റാർ ഫ്രൂട്ടിനുണ്ട്. ലയിക്കുന്ന നാരുകൾ, ദഹനം മികച്ചതാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. സ്റ്റാർ ഫ്രൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രശ്നങ്ങൾ കുറയ്ക്കും.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്റ്റാർ ഫ്രൂട്ടിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നൽകാൻ മികച്ചതാണ്.

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: സ്റ്റാർ ഫ്രൂട്ടിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൈപ്പർ ടെൻഷൻ കുറയ്ക്കാനും ഹൃദയസംബന്ധമായ രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News