Snoring Relief: കൂര്‍ക്കം വലിയ്ക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാം....

കൂര്‍ക്കം വലി  പലരും നേരിടുന്ന വലിയ പ്രശ്നമാണ്.  കൂര്‍ക്കം വലിയ്ക്കുന്നവര്‍ സുഖമായി ഉറങ്ങും, എന്നാല്‍, ഒപ്പം ഒരേ മുറിയില്‍ കഴിയുന്നവരുടെ ഉറക്കവും കെടുത്തും.  

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 11:14 PM IST
  • കൂര്‍ക്കം വലി പലരും നേരിടുന്ന വലിയ പ്രശ്നമാണ്. കൂര്‍ക്കം വലിയ്ക്ക് പല കാരണങ്ങളാണ് പറയപ്പെടുന്നത്‌.
  • സുഖകരമല്ലാത്ത ഉറക്കത്തിന്‍റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി.
  • സൈനസ് പ്രശ്നങ്ങള്‍ , പ്രായം, ശരീര ഭാരം, ആരോഗ്യസ്ഥിതി, എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്.
Snoring Relief: കൂര്‍ക്കം വലിയ്ക്കുന്നവരാണോ നിങ്ങള്‍?  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാം....

Snoring, Health Tips: കൂര്‍ക്കം വലി  പലരും നേരിടുന്ന വലിയ പ്രശ്നമാണ്.  കൂര്‍ക്കം വലിയ്ക്കുന്നവര്‍ സുഖമായി ഉറങ്ങും, എന്നാല്‍, ഒപ്പം ഒരേ മുറിയില്‍ കഴിയുന്നവരുടെ ഉറക്കവും കെടുത്തും.  

 കൂര്‍ക്കം വലിയ്ക്ക് പല കാരണങ്ങളാണ് പറയപ്പെടുന്നത്‌.  ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍  എന്തെങ്കിലും തടസങ്ങളുണ്ടായാലാണ്  മുഖ്യമായും  അത് കൂര്‍ക്കം വലിയുടെ സ്വഭാവം കാണിക്കുക.  സുഖകരമല്ലാത്ത ഉറക്കത്തിന്‍റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. സൈനസ് പ്രശ്നങ്ങള്‍ ,  പ്രായം, ശരീര ഭാരം, ആരോഗ്യസ്ഥിതി, എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. 

എന്നാല്‍, കുര്‍ക്കംവലി മാറ്റിയെടുക്കാന്‍ സാധിക്കും.  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി....

★★  ക്യത്യമായി വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നതില്‍ ഒട്ടും കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

★★ ശരീര ഭാരം കുറയ്ക്കുക

ശരീര ഭാരം  കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കൂടുന്നത്, പ്രത്യേകിച്ചും കഴുത്തിനു ചുറ്റും വണ്ണം വയ്ക്കുന്നത്  ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. അതിനാല്‍  ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുക.  

★★ ഭക്ഷണം വൈകി  കഴിക്കരുത്

രാത്രി ഭക്ഷണം  ഏറെ പ്രധാനമാണ്. അത് കഴിയ്ക്കുന്ന സമയവും, എത്രമാത്രം കഴിയ്ക്കുന്നുവെന്നതും  പ്രധാനമാണ്.  രാത്രിയില്‍  ഉറങ്ങുന്നതിന്  രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷം ഉറങ്ങുമ്പോള്‍  ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

Also Read: Sitting Job: ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

★★ മദ്യപാനം ഒഴിവാക്കുക

ഉറങ്ങുന്നതിനു മുന്‍പ്  അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. മദ്യം തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News