മിക്ക പുരുഷന്മാരും ചർമ്മ സംരക്ഷണത്തിനായി അധികം സമയം ചിലവഴിക്കാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ, അധികം സമയം ചിലവഴിക്കാതെ തന്നെ ചർമ്മ സംരക്ഷണം വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കും. മിക്ക പുരുഷന്മാർക്കും അവരുടെ ചർമ്മത്തിന്റെ തരം അറിയില്ല. നിങ്ങളുടെ ചർമ്മത്തിന്റെ തരത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് നിങ്ങൾക്ക് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കും.
വൈവിധ്യമാർന്ന വിവിധ തരം ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമായതിനാൽ ഏറ്റവും മികച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കൃത്യമായി ചർമ്മത്തിന്റെ തരം മനസ്സിലാക്കി മാത്രമേ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. വിവിധ ചർമ്മപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും കൂടുതൽ ഗുണം ലഭിക്കുന്നതിനും ഇത് സഹായിക്കും. പുരുഷന്മാർക്ക് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നാരങ്ങ നീര്: ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാൻ നാരങ്ങ നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നാരങ്ങ നീര് 10 മിനിറ്റോളം മുഖത്ത് പുരട്ടിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
ALSO READ: Mango For Weight Loss: പഴങ്ങളുടെ രാജാവ്... ഗുണങ്ങളാൽ സമ്പന്നം; മാമ്പഴം കഴിച്ചാൽ ശരീരഭാരം കുറയുമോ?
കറ്റാർ വാഴ: മുഖത്ത് കറ്റാർ വാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും തിളക്കമുള്ളതാക്കാനും സഹായിക്കും. ചർമ്മത്തിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.
ടീ ട്രീ ഓയിൽ: ടീ ട്രീ ഓയിലിന് ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും. ഇത് നേർപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. ചർമ്മത്തിലെ കുരുക്കളും പാടുകളും കുറയ്ക്കാൻ ഇത് സഹായിക്കും.
കുക്കുമ്പർ: വെള്ളരിക്കയിൽ മികച്ച അളവിൽ ജലാംശമുള്ളതിനാൽ ഇത് കണ്ണിന് ചുറ്റുമുള്ള വീക്കവും കറുപ്പും കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങൾ കണ്ണിന് ചുറ്റും വയ്ക്കുന്നത് കണ്ണിന് തണുപ്പ് ലഭിക്കാനും കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് കുറയ്ക്കാനും സഹായിക്കും. ഇത് ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുകയോ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുകയോ ചെയ്യാം.
ഗ്രീൻ ടീ: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് ടോണറായി ചർമ്മത്തിൽ ഉപയോഗിക്കുകയോ പാനീയമായി കഴിക്കുകയോ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...